-
മത്തായി 6:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 “ആളുകളെ കാണിക്കാൻവേണ്ടി അവരുടെ മുന്നിൽവെച്ച് നീതിപ്രവൃത്തികൾ ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുക.+ അല്ലാത്തപക്ഷം സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിൽനിന്ന് നിങ്ങൾക്ക് ഒരു പ്രതിഫലവും ലഭിക്കില്ല. 2 അതുകൊണ്ട് നിങ്ങൾ ദാനം ചെയ്യുമ്പോൾ* നിങ്ങളുടെ മുന്നിൽ കാഹളം ഊതിക്കരുത്. കപടഭക്തർ ആളുകളിൽനിന്ന് പുകഴ്‌ച കിട്ടാൻവേണ്ടി സിനഗോഗുകളിലും തെരുവുകളിലും വെച്ച് അങ്ങനെ ചെയ്യാറുണ്ടല്ലോ. അവർക്കു പ്രതിഫലം മുഴുവനും കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
-