-
മർക്കോസ് 14:32-36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 പിന്നീട് അവർ ഗത്ത്‌ശെമന എന്ന സ്ഥലത്ത് എത്തി. യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ ഒന്നു പ്രാർഥിച്ചിട്ട് വരാം. നിങ്ങൾ ഇവിടെ ഇരിക്ക്.”+ 33 യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെ കൊണ്ടുപോയി.+ യേശുവിന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ് മനസ്സു വല്ലാതെ അസ്വസ്ഥമാകാൻതുടങ്ങിയിരുന്നു. 34 യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്.+ നിങ്ങൾ ഇവിടെ ഉണർന്നിരിക്കൂ.”*+ 35 എന്നിട്ട് യേശു അൽപ്പം മുന്നോട്ടുപോയി കമിഴ്ന്നുവീണ്, കഴിയുമെങ്കിൽ ഈ കഷ്ടാനുഭവം* നീങ്ങിപ്പോകാൻ ഇടയാക്കേണമേ എന്നു പ്രാർഥിച്ചു. 36 യേശു പറഞ്ഞു: “അബ്ബാ,* പിതാവേ,+ അങ്ങയ്‌ക്ക് എല്ലാം സാധ്യമാണ്. ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+
-