-
മർക്കോസ് 14:43-47വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
43 യേശു ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസ് അവിടെ എത്തി. മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അയച്ച ഒരു ജനക്കൂട്ടം വാളുകളും വടികളും പിടിച്ച് യൂദാസിന്റെകൂടെയുണ്ടായിരുന്നു.+ 44 യേശുവിനെ ഒറ്റിക്കൊടുക്കുന്നവൻ അവരുമായി ഒരു അടയാളം പറഞ്ഞൊത്തിരുന്നു: “ഞാൻ ആരെയാണോ ചുംബിക്കുന്നത്, അയാളാണു നിങ്ങൾ അന്വേഷിക്കുന്നവൻ. അയാളെ പിടിച്ച് കൊണ്ടുപൊയ്ക്കൊള്ളൂ, രക്ഷപ്പെടാതെ നോക്കണം.” 45 അങ്ങനെ യൂദാസ് നേരെ ചെന്ന്, “റബ്ബീ” എന്നു വിളിച്ച് വളരെ സ്നേഹത്തോടെ യേശുവിനെ ചുംബിച്ചു. 46 അപ്പോൾ അവർ യേശുവിനെ പിടികൂടി. 47 എന്നാൽ അടുത്ത് നിന്നവരിൽ ഒരാൾ തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ അടിമയെ വെട്ടി. അയാളുടെ ചെവി അറ്റുപോയി.+
-
-
ലൂക്കോസ് 22:47-51വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
47 യേശു ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾത്തന്നെ അതാ, ഒരു ജനക്കൂട്ടം അവിടേക്കു വരുന്നു. പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസാണ് അവരെ നയിച്ചിരുന്നത്. യൂദാസ് യേശുവിനെ ചുംബിക്കാൻ അടുത്ത് ചെന്നു.+ 48 യേശു ചോദിച്ചു: “യൂദാസേ, നീ മനുഷ്യപുത്രനെ ഒരു ചുംബനംകൊണ്ട് ഒറ്റിക്കൊടുക്കുകയാണോ?” 49 എന്താണു സംഭവിക്കാൻപോകുന്നതെന്നു കണ്ടിട്ട് യേശുവിന്റെ കൂടെയുണ്ടായിരുന്നവർ, “കർത്താവേ, ഞങ്ങൾ വാൾ എടുത്ത് വെട്ടട്ടേ” എന്നു ചോദിച്ചു. 50 അവരിൽ ഒരാൾ മഹാപുരോഹിതന്റെ അടിമയെ വെട്ടുകയും ചെയ്‌തു. അയാളുടെ വലതുചെവി അറ്റുപോയി.+ 51 എന്നാൽ യേശു, “ഇനിയൊന്നും ചെയ്യരുത്” എന്നു പറഞ്ഞിട്ട് അയാളുടെ ചെവിയിൽ തൊട്ട് സുഖപ്പെടുത്തി.
-