-
മർക്കോസ് 14:48, 49വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
48 അപ്പോൾ യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്?+ 49 ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ട് ഞാൻ ദിവസവും നിങ്ങളോടൊപ്പമുണ്ടായിരുന്നല്ലോ.+ എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ തിരുവെഴുത്തുകൾ നിറവേറാനാണ് ഇപ്പോൾ ഇതു സംഭവിച്ചത്.”+
-
-
ലൂക്കോസ് 22:52, 53വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
52 പിന്നെ, തന്നെ പിടിക്കാൻ വന്ന മുഖ്യപുരോഹിതന്മാരോടും ദേവാലയത്തിലെ കാവൽക്കാരുടെ മേധാവികളോടും മൂപ്പന്മാരോടും ചോദിച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്?+ 53 ഞാൻ ദിവസവും നിങ്ങളോടൊപ്പം ദേവാലയത്തിലുണ്ടായിരുന്നിട്ടും+ നിങ്ങൾ എന്നെ പിടികൂടിയില്ല.+ എന്നാൽ, ഇത് ഇപ്പോൾ നിങ്ങളുടെ സമയമാണ്, ഇരുട്ടു വാഴുന്ന സമയം.”+
-