-
മർക്കോസ് 14:55-59വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
55 അപ്പോൾ മുഖ്യപുരോഹിതന്മാരും സൻഹെദ്രിൻ* മുഴുവനും യേശുവിനെ കൊല്ലാൻവേണ്ടി യേശുവിന് എതിരെ തെളിവുകൾ അന്വേഷിക്കുകയായിരുന്നു. എന്നാൽ അവർക്ക് ഒന്നും കണ്ടെത്താനായില്ല.+ 56 കള്ളസാക്ഷികൾ പലരും വന്ന് യേശുവിന് എതിരെ മൊഴി കൊടുത്തെങ്കിലും+ അവരുടെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നു. 57 മറ്റു ചില കള്ളസാക്ഷികൾ എഴുന്നേറ്റ് ഇങ്ങനെ മൊഴി കൊടുത്തു: 58 “‘കൈകൊണ്ട് പണിത ഈ ദേവാലയം ഇടിച്ചുകളഞ്ഞ് കൈകൊണ്ടല്ലാതെ മറ്റൊന്നു മൂന്നു ദിവസത്തിനകം ഞാൻ പണിയും’+ എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു.” 59 എന്നാൽ ഇക്കാര്യത്തിലും അവരുടെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നു.
-