-
ലൂക്കോസ് 22:67-71വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
67 “പറയൂ, നീ ക്രിസ്തുവാണോ?”+ അപ്പോൾ യേശു പറഞ്ഞു: “ഞാൻ പറഞ്ഞാലും നിങ്ങൾ വിശ്വസിക്കില്ല. 68 മാത്രമല്ല, ഞാൻ എന്തെങ്കിലും ചോദിച്ചാൽ നിങ്ങളും ഉത്തരം പറയില്ലല്ലോ. 69 എന്നാൽ ഇനിമുതൽ മനുഷ്യപുത്രൻ+ ശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കും”+ എന്നു പറഞ്ഞു. 70 ഇതു കേട്ട് അവർ എല്ലാവരും, “അപ്പോൾ നീ ദൈവപുത്രനാണെന്നാണോ” എന്നു ചോദിച്ചു. യേശു അവരോട്, “ആണെന്നു നിങ്ങൾതന്നെ പറയുന്നല്ലോ” എന്നു പറഞ്ഞു. 71 അപ്പോൾ അവർ പറഞ്ഞു: “നമുക്ക് ഇനി മറ്റാരുടെയെങ്കിലും മൊഴി എന്തിനാണ്? അവന്റെ വായിൽനിന്നുതന്നെ നമ്മൾ അതു കേട്ടല്ലോ.”+
-