-
ലൂക്കോസ് 8:45-48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
45 അപ്പോൾ യേശു, “ആരാണ് എന്നെ തൊട്ടത്” എന്നു ചോദിച്ചു. എല്ലാവരും ‘ഞാനല്ല’ എന്നു പറഞ്ഞു. പത്രോസ് യേശുവിനോട്, “ഗുരുവേ, എത്രയോ ആളുകളാണ് അങ്ങയെ തിക്കുന്നത്”+ എന്നു പറഞ്ഞു. 46 എന്നാൽ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു. കാരണം എന്നിൽനിന്ന് ശക്തി+ പുറപ്പെട്ടതു ഞാൻ അറിഞ്ഞു.” 47 ഇനിയൊന്നും മറച്ചുവെച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ സ്‌ത്രീ വിറച്ചുകൊണ്ട് ചെന്ന് യേശുവിന്റെ കാൽക്കൽ വീണു. എന്നിട്ട് യേശുവിനെ തൊട്ടത് എന്തിനാണെന്നും ഉടൻതന്നെ രോഗം മാറിയത് എങ്ങനെയെന്നും എല്ലാവരും കേൾക്കെ വെളിപ്പെടുത്തി. 48 എന്നാൽ യേശു ആ സ്ത്രീയോടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്. സമാധാനത്തോടെ പൊയ്ക്കൊള്ളൂ.”+
-