25 “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു.+ അവയുടെ അകം നിറയെ അത്യാഗ്രഹവും*+ സ്വാർഥതയും+ ആണ്.
38 എന്നാൽ യേശു ഭക്ഷണത്തിനു മുമ്പ് കൈ കഴുകാത്തതു* കണ്ടിട്ട്+ പരീശൻ അത്ഭുതപ്പെട്ടു. 39 അപ്പോൾ കർത്താവ് പരീശനോടു പറഞ്ഞു: “പരീശന്മാരായ നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു. എന്നാൽ നിങ്ങളുടെ ഉള്ളിൽ നിറയെ അത്യാഗ്രഹവും ദുഷ്ടതയും ആണ്.+