-
മത്തായി 21:23-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 യേശു ദേവാലയത്തിൽ ചെന്ന് അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “നീ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?”+ 24 യേശു അവരോടു പറഞ്ഞു: “ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കും. അതിന് ഉത്തരം പറഞ്ഞാൽ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയാം: 25 യോഹന്നാനാലുള്ള സ്‌നാനം എവിടെനിന്നായിരുന്നു? സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”* അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “‘സ്വർഗത്തിൽനിന്ന്’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല’+ എന്ന് അവൻ ചോദിക്കും. 26 ‘മനുഷ്യരിൽനിന്ന്’ എന്നു പറയാമെന്നുവെച്ചാൽ ജനത്തെ പേടിക്കണം. കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണല്ലോ കാണുന്നത്.” 27 അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോടു പറഞ്ഞു: “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.
-
-
ലൂക്കോസ് 20:1-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഒരു ദിവസം യേശു ദേവാലയത്തിൽ ജനത്തെ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുകയായിരുന്നു. അപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: 2 “പറയൂ, നീ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?”+ 3 അപ്പോൾ യേശു അവരോടു പറഞ്ഞു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ. അതിനു നിങ്ങൾ മറുപടി പറയണം. 4 യോഹന്നാനാലുള്ള സ്‌നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”* 5 അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “‘സ്വർഗത്തിൽനിന്ന്’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല’ എന്ന് അവൻ ചോദിക്കും. 6 ‘മനുഷ്യരിൽനിന്ന്’ എന്നു പറയാമെന്നുവെച്ചാൽ ജനം ഒന്നടങ്കം നമ്മളെ കല്ലെറിയും. കാരണം യോഹന്നാൻ ഒരു പ്രവാചകനായിരുന്നെന്ന് അവർക്ക് ഉറപ്പാണ്.”+ 7 അതുകൊണ്ട്, അത് എവിടെനിന്ന് എന്ന് അറിയില്ലെന്ന് അവർ പറഞ്ഞു. 8 അപ്പോൾ യേശു അവരോട്, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല” എന്നു പറഞ്ഞു.
-