വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 26:69-75
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 69 ഈ സമയത്ത്‌ പത്രോ​സ്‌ പുറത്ത്‌ നടുമു​റ്റത്ത്‌ ഇരിക്കു​ക​യാ​യി​രു​ന്നു. ഒരു വേലക്കാ​രിപ്പെൺകു​ട്ടി പത്രോ​സി​ന്റെ അടുത്ത്‌ വന്ന്‌, “ഗലീല​ക്കാ​ര​നായ യേശു​വിന്റെ​കൂ​ടെ താങ്കളു​മു​ണ്ടാ​യി​രു​ന്ന​ല്ലോ”+ എന്നു പറഞ്ഞു. 70 എന്നാൽ അവരുടെയെ​ല്ലാം മുന്നിൽവെച്ച്‌ അതു നിഷേ​ധി​ച്ചുകൊണ്ട്‌ പത്രോ​സ്‌ പറഞ്ഞു: “നീ പറയു​ന്നത്‌ എനിക്കു മനസ്സി​ലാ​കു​ന്നില്ല.” 71 പത്രോസ്‌ പുറത്ത്‌ പടിപ്പു​ര​യിലേക്കു പോയ​പ്പോൾ മറ്റൊരു പെൺകു​ട്ടി പത്രോ​സി​നെ കണ്ട്‌ അവി​ടെ​യു​ള്ള​വരോട്‌, “ഈ മനുഷ്യൻ നസറെ​ത്തു​കാ​ര​നായ യേശു​വിന്റെ​കൂടെ​യു​ണ്ടാ​യി​രുന്ന ആളാണ്‌”+ എന്നു പറഞ്ഞു. 72 അപ്പോൾ പത്രോ​സ്‌ വീണ്ടും അതു നിഷേ​ധി​ച്ചുകൊണ്ട്‌, “ആ മനുഷ്യ​നെ എനിക്ക്‌ അറിയില്ല” എന്ന്‌ ആണയിട്ട്‌ പറഞ്ഞു. 73 അൽപ്പനേരം കഴിഞ്ഞ​പ്പോൾ അവിടെ നിന്നി​രു​ന്നവർ അടുത്ത്‌ വന്ന്‌ പത്രോ​സിനോ​ടു പറഞ്ഞു: “നീയും അവരുടെ കൂട്ടത്തി​ലു​ള്ള​വ​നാണ്‌, തീർച്ച! നിന്റെ സംസാരരീതി* കേട്ടാൽത്തന്നെ അറിയാം.” 74 അപ്പോൾ പത്രോ​സ്‌ സ്വയം പ്രാകി​ക്കൊ​ണ്ട്‌, “ആ മനുഷ്യ​നെ എനിക്ക്‌ അറിയില്ല” എന്ന്‌ ആണയിട്ട്‌ പറഞ്ഞു. ഉടൻതന്നെ ഒരു കോഴി കൂകി. 75 “കോഴി കൂകു​ന്ന​തി​നു മുമ്പ്‌ മൂന്നു പ്രാവ​ശ്യം നീ എന്നെ തള്ളിപ്പ​റ​യും”+ എന്നു യേശു പറഞ്ഞതു പത്രോ​സ്‌ അപ്പോൾ ഓർത്തു. പത്രോ​സ്‌ പുറത്ത്‌ പോയി അതിദുഃ​ഖത്തോ​ടെ കരഞ്ഞു.

  • ലൂക്കോസ്‌ 22:55-62
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 55 അവരെല്ലാം നടുമു​റ്റത്ത്‌ തീ കായാൻ ഇരുന്ന​പ്പോൾ പത്രോ​സും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.+ 56 അപ്പോൾ ഒരു വേലക്കാ​രിപ്പെൺകു​ട്ടി തീയുടെ വെളി​ച്ച​ത്തിൽ പത്രോ​സി​നെ കണ്ടിട്ട്‌ സൂക്ഷി​ച്ചുനോ​ക്കി, “ഇയാളും ആ മനുഷ്യന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്ന​ല്ലോ” എന്നു പറഞ്ഞു. 57 എന്നാൽ പത്രോ​സ്‌ അതു നിഷേ​ധി​ച്ചുകൊണ്ട്‌ അവളോ​ട്‌, “എനിക്ക്‌ അയാളെ അറിയില്ല” എന്നു പറഞ്ഞു. 58 അൽപ്പനേരം കഴിഞ്ഞ​പ്പോൾ മറ്റൊ​രാൾ പത്രോ​സി​നെ കണ്ടിട്ട്‌, “നിങ്ങളും അവരിൽ ഒരാളാ​ണ​ല്ലോ” എന്നു പറഞ്ഞു. അപ്പോൾ പത്രോ​സ്‌, “അല്ല” എന്നു പറഞ്ഞു.+ 59 ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ​പ്പോൾ വേറൊ​രാൾ വന്ന്‌ ഇങ്ങനെ തറപ്പി​ച്ചു​പ​റഞ്ഞു: “ഈ മനുഷ്യ​നും അയാ​ളോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു, തീർച്ച. കാരണം, ഇയാൾ ഒരു ഗലീല​ക്കാ​ര​നാണ്‌.” 60 എന്നാൽ പത്രോ​സ്‌ അയാ​ളോട്‌, “താങ്കൾ പറയു​ന്നത്‌ എനിക്കു മനസ്സി​ലാ​കു​ന്നില്ല” എന്നു പറഞ്ഞു. പത്രോ​സ്‌ അതു പറഞ്ഞു​തീർന്നില്ല, അതിനു മുമ്പേ കോഴി കൂകി. 61 അപ്പോൾ കർത്താവ്‌ തിരിഞ്ഞ്‌ പത്രോ​സി​ന്റെ മുഖ​ത്തേക്കു നോക്കി. “ഇന്നു കോഴി കൂകും​മുമ്പ്‌ നീ മൂന്നു പ്രാവ​ശ്യം എന്നെ തള്ളിപ്പ​റ​യും” എന്നു കർത്താവ്‌ തന്നോടു പറഞ്ഞതു പത്രോ​സ്‌ അപ്പോൾ ഓർത്തു.+ 62 പത്രോസ്‌ പുറത്ത്‌ പോയി അതിദുഃ​ഖത്തോ​ടെ കരഞ്ഞു.

  • യോഹന്നാൻ 18:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ശിമോൻ പത്രോ​സ്‌ തീ കാഞ്ഞു​കൊ​ണ്ട്‌ നിൽക്കു​ക​യാ​യി​രു​ന്നു. അപ്പോൾ അവർ, “താങ്കളും അയാളു​ടെ ഒരു ശിഷ്യ​നല്ലേ” എന്നു ചോദി​ച്ചു. പത്രോ​സ്‌ അതു നിഷേ​ധി​ച്ചുകൊണ്ട്‌, “അല്ല” എന്നു പറഞ്ഞു.+ 26 മഹാപുരോഹിതന്റെ ഒരു അടിമ​യും പത്രോ​സ്‌ ചെവി മുറി​ച്ച​വന്റെ ബന്ധുവും ആയ ഒരാൾ,+ “ഞാൻ നിന്നെ അയാളുടെ​കൂ​ടെ തോട്ട​ത്തിൽവെച്ച്‌ കണ്ടല്ലോ” എന്നു പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക