54 സ്വന്തം നാട്ടിലെത്തിയ+ യേശു സിനഗോഗിൽ ചെന്ന് ആളുകളെ പഠിപ്പിക്കാൻതുടങ്ങി. അവർ ആശ്ചര്യത്തോടെ പറഞ്ഞു: “ഈ ജ്ഞാനവും അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവും ഇയാൾക്ക് എവിടെനിന്ന് കിട്ടി?+
2 ശബത്തിൽ യേശു സിനഗോഗിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി. കേൾവിക്കാരിൽ പലരും ആശ്ചര്യത്തോടെ പറഞ്ഞു: “ഈ മനുഷ്യൻ ഇതെല്ലാം എവിടെനിന്ന് പഠിച്ചു?+ ഈ ജ്ഞാനമെല്ലാം ഇയാൾക്ക് എങ്ങനെയാണ് കിട്ടിയത്? എങ്ങനെയാണ് ഈ അത്ഭുതങ്ങളൊക്കെ ചെയ്യാൻ പറ്റുന്നത്?+
42 അവർ ചോദിച്ചു: “ഇവൻ യോസേഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ അപ്പനെയും അമ്മയെയും നമുക്ക് അറിയാവുന്നതല്ലേ?+ പിന്നെ എന്താ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതാണ്’ എന്ന് ഇവൻ പറയുന്നത്?”