-
മർക്കോസ് 1:23-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അശുദ്ധാത്മാവ്* ബാധിച്ച ഒരു മനുഷ്യൻ അപ്പോൾ സിനഗോഗിലുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: 24 “നസറെത്തുകാരനായ യേശുവേ, അങ്ങയ്‌ക്ക് ഇവിടെ എന്തു കാര്യം?+ ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ!”+ 25 എന്നാൽ അതിനെ ശകാരിച്ചുകൊണ്ട് യേശു പറഞ്ഞു: “മിണ്ടിപ്പോകരുത്! അയാളിൽനിന്ന് പുറത്ത് വരൂ.” 26 അശുദ്ധാത്മാവ് അയാളെ ഞെളിപിരികൊള്ളിച്ച് അത്യുച്ചത്തിൽ അലറിക്കൊണ്ട് പുറത്ത് വന്നു. 27 ജനമെല്ലാം അതിശയത്തോടെ തമ്മിൽത്തമ്മിൽ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “എന്താണ് ഇത്? പുതിയൊരു തരം പഠിപ്പിക്കൽ! അദ്ദേഹം അശുദ്ധാത്മാക്കളോടുപോലും അധികാരത്തോടെ കല്പിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു.” 28 അങ്ങനെ യേശുവിനെക്കുറിച്ചുള്ള വാർത്ത ഗലീലയിലെങ്ങും അതിവേഗം പരന്നു.
-