-
മത്തായി 8:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 വൈകുന്നേരമായപ്പോൾ ധാരാളം ഭൂതബാധിതരെ ആളുകൾ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. യേശു രോഗികളെയെല്ലാം സുഖപ്പെടുത്തുകയും വെറും ഒരു വാക്കുകൊണ്ട് ഭൂതങ്ങളെ പുറത്താക്കുകയും ചെയ്‌തു. 17 അങ്ങനെ, “അവൻ നമ്മുടെ അസുഖങ്ങൾ ഏറ്റുവാങ്ങി, നമ്മുടെ രോഗങ്ങൾ ചുമന്നു”+ എന്ന് യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി.
-
-
മർക്കോസ് 1:32-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം ആളുകൾ എല്ലാ രോഗികളെയും ഭൂതബാധിതരെയും യേശുവിന്റെ അടുത്തേക്കു കൊണ്ടുവരാൻതുടങ്ങി.+ 33 നഗരം ഒന്നടങ്കം വാതിൽക്കൽ തടിച്ചുകൂടിയിരുന്നു. 34 പല തരം രോഗങ്ങൾ കാരണം കഷ്ടപ്പെട്ടിരുന്ന അനേകരെ യേശു സുഖപ്പെടുത്തി.+ ധാരാളം ഭൂതങ്ങളെ പുറത്താക്കി. പക്ഷേ, താൻ ക്രിസ്‌തുവാണെന്നു* ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിച്ചില്ല.
-