-
യാക്കോബ് 4:13-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 “ഇന്നോ നാളെയോ ഞങ്ങൾ ഇന്ന നഗരത്തിൽ പോയി അവിടെ ഒരു വർഷം ചെലവഴിക്കും, അവിടെ കച്ചവടം നടത്തി ലാഭം ഉണ്ടാക്കും”+ എന്നു പറയുന്നവരേ, കേൾക്കുക: 14 നാളെ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു നിങ്ങൾക്ക് അറിയില്ലല്ലോ.+ കുറച്ച് നേരത്തേക്കു മാത്രം കാണുന്നതും പിന്നെ മാഞ്ഞുപോകുന്നതും ആയ മൂടൽമഞ്ഞാണു നിങ്ങൾ.+ 15 അതുകൊണ്ട്, “യഹോവയ്‌ക്ക്* ഇഷ്ടമെങ്കിൽ+ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും” എന്നാണു നിങ്ങൾ പറയേണ്ടത്. 16 എന്നാൽ അതിനു പകരം, നിങ്ങൾ അഹങ്കാരത്തോടെ വീമ്പിളക്കുന്നു. ഇങ്ങനെ വീമ്പിളക്കുന്നതു ദുഷ്ടതയാണ്.
-