വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 22:15-22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പിന്നീട്‌ പരീശ​ന്മാർ ചെന്ന്‌ യേശു​വി​നെ വാക്കിൽ കുടു​ക്കാൻവേണ്ടി ഗൂഢാലോ​ചന നടത്തി.+ 16 അങ്ങനെ, അവർ തങ്ങളുടെ ശിഷ്യ​ന്മാ​രെ ഹെരോ​ദി​ന്റെ അനുയായികളുടെകൂടെ+ യേശു​വി​ന്റെ അടു​ത്തേക്ക്‌ അയച്ച്‌ ഇങ്ങനെ ചോദി​ച്ചു: “ഗുരുവേ, അങ്ങ്‌ സത്യസ​ന്ധ​നും ദൈവ​ത്തി​ന്റെ വഴി ശരിയായി* പഠിപ്പി​ക്കു​ന്ന​വ​നും ആണെന്നു ഞങ്ങൾക്ക്‌ അറിയാം. അങ്ങ്‌ ആളുക​ളു​ടെ അംഗീ​കാ​രം ആഗ്രഹി​ക്കു​ന്നില്ല. കാരണം അങ്ങ്‌ ആരു​ടെ​യും മുഖം നോക്കാ​ത്ത​വ​നാ​ണ​ല്ലോ. 17 അതുകൊണ്ട്‌ പറയൂ, സീസറി​നു തലക്കരം കൊടു​ക്കു​ന്നതു ശരിയാണോ* അല്ലയോ, അങ്ങയ്‌ക്ക്‌ എന്തു തോന്നു​ന്നു?” 18 യേശു അവരുടെ ദുഷ്ടത തിരി​ച്ച​റിഞ്ഞ്‌ അവരോ​ടു ചോദി​ച്ചു: “കപടഭ​ക്തരേ, നിങ്ങൾ എന്തിനാ​ണ്‌ എന്നെ ഇങ്ങനെ പരീക്ഷി​ക്കു​ന്നത്‌? 19 കരം കൊടു​ക്കാ​നുള്ള നാണയം കാണിക്കൂ.” അവർ ഒരു ദിനാറെ* യേശു​വി​ന്റെ അടുക്കൽ കൊണ്ടു​വന്നു. 20 യേശു അവരോ​ട്‌, “ഇതിലുള്ള ചിത്ര​വും എഴുത്തും ആരു​ടേ​താണ്‌” എന്നു ചോദി​ച്ചു. 21 “സീസറി​ന്റേത്‌” എന്ന്‌ അവർ പറഞ്ഞു. അപ്പോൾ യേശു അവരോ​ട്‌, “സീസർക്കു​ള്ളതു സീസർക്കും ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നും കൊടു​ക്കുക”+ എന്നു പറഞ്ഞു. 22 അവർ അതു കേട്ട​പ്പോൾ വിസ്‌മ​യിച്ച്‌ യേശു​വി​ന്റെ അടുത്തു​നിന്ന്‌ പോയി.

  • മർക്കോസ്‌ 12:13-17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പിന്നെ അവർ യേശു​വി​നെ വാക്കിൽ കുടു​ക്കാൻവേണ്ടി പരീശ​ന്മാ​രി​ലും ഹെരോ​ദി​ന്റെ അനുയാ​യി​ക​ളി​ലും ചിലരെ യേശു​വി​ന്റെ അടു​ത്തേക്ക്‌ അയച്ചു.+ 14 അവർ വന്ന്‌ യേശു​വിനോ​ടു പറഞ്ഞു: “ഗുരുവേ, അങ്ങ്‌ സത്യസ​ന്ധ​നും ആളുക​ളു​ടെ അംഗീ​കാ​രം ആഗ്രഹി​ക്കാ​ത്ത​വ​നും ആണെന്നു ഞങ്ങൾക്ക്‌ അറിയാം. കാരണം അങ്ങ്‌ ആരു​ടെ​യും മുഖം നോക്കാ​റി​ല്ല​ല്ലോ. അങ്ങ്‌ ദൈവ​ത്തി​ന്റെ വഴി ശരിയായി* പഠിപ്പി​ക്കു​ന്നു. അതു​കൊണ്ട്‌ പറയൂ, സീസറി​നു തലക്കരം കൊടു​ക്കു​ന്നതു ശരിയാണോ* അല്ലയോ? 15 ഞങ്ങൾ അതു കൊടു​ക്ക​ണോ വേണ്ടയോ?” അവരുടെ കാപട്യം തിരി​ച്ച​റിഞ്ഞ്‌ യേശു അവരോ​ട്‌, “നിങ്ങൾ എന്തിനാ​ണ്‌ എന്നെ ഇങ്ങനെ പരീക്ഷി​ക്കു​ന്നത്‌? ഒരു ദിനാറെ* കൊണ്ടു​വരൂ, ഞാൻ നോക്കട്ടെ” എന്നു പറഞ്ഞു. 16 അവർ ഒരെണ്ണം കൊണ്ടു​വന്നു. യേശു അവരോ​ട്‌, “ഇതിലുള്ള ചിത്ര​വും എഴുത്തും ആരു​ടേ​താണ്‌” എന്നു ചോദി​ച്ചപ്പോൾ, “സീസറി​ന്റേത്‌” എന്ന്‌ അവർ പറഞ്ഞു. 17 അപ്പോൾ യേശു അവരോ​ട്‌, “സീസർക്കു​ള്ളതു സീസർക്കും+ ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നും കൊടു​ക്കുക”+ എന്നു പറഞ്ഞു. യേശു​വി​ന്റെ വാക്കുകൾ കേട്ട്‌ അവർ അതിശ​യി​ച്ചുപോ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക