-
മത്തായി 28:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 എന്നാൽ ദൂതൻ സ്ത്രീകളോടു പറഞ്ഞു: “പേടിക്കേണ്ടാ; സ്തംഭത്തിലേറ്റി കൊന്ന യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്ക് അറിയാം.+ 6 പക്ഷേ യേശു ഇവിടെയില്ല. യേശു പറഞ്ഞിരുന്നതുപോലെതന്നെ ഉയിർപ്പിക്കപ്പെട്ടു.+ അദ്ദേഹം കിടന്ന സ്ഥലം വന്ന് കാണൂ. 7 എന്നിട്ട് വേഗം പോയി യേശുവിന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറയുക: ‘യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.+ അവിടെവെച്ച് നിങ്ങൾക്കു യേശുവിനെ കാണാം.’ ഇതാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്.”+
-
-
മർക്കോസ് 16:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 കല്ലറയ്‌ക്കുള്ളിൽ കടന്നപ്പോൾ വെളുത്ത നീളൻ കുപ്പായം ധരിച്ച ഒരു ചെറുപ്പക്കാരൻ വലതുഭാഗത്ത് ഇരിക്കുന്നതു കണ്ട് അവർ പരിഭ്രമിച്ചുപോയി. 6 എന്നാൽ ആ ചെറുപ്പക്കാരൻ അവരോടു പറഞ്ഞു: “പരിഭ്രമിക്കേണ്ടാ.+ സ്തംഭത്തിലേറ്റി കൊന്ന നസറെത്തുകാരനായ യേശുവിനെയല്ലേ നിങ്ങൾ നോക്കുന്നത്? യേശു ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.+ ഇതാ, ഇവിടെയാണു യേശുവിനെ വെച്ചിരുന്നത്.+ 7 നിങ്ങൾ പോയി യേശുവിന്റെ ശിഷ്യന്മാരോടും പത്രോസിനോടും ഇങ്ങനെ പറയണം: ‘നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.+ യേശു നിങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ അവിടെവെച്ച് നിങ്ങൾ യേശുവിനെ കാണും.’”+
-