10 ഞാൻ പിതാവിനോടും പിതാവ് എന്നോടും യോജിപ്പിലാണെന്നു നീ വിശ്വസിക്കുന്നില്ലേ?+ ഞാൻ നിങ്ങളോടു സംസാരിക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമായി പറയുന്നതല്ല.+ ഞാനുമായി യോജിപ്പിലുള്ള പിതാവ് ഇങ്ങനെ തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്.
21 പിതാവേ, അങ്ങ് എന്നോടും ഞാൻ അങ്ങയോടും യോജിപ്പിലായിരിക്കുന്നതുപോലെ+ അവർ എല്ലാവരും ഒന്നായിരിക്കാനും+ അവരും നമ്മളോടു യോജിപ്പിലായിരിക്കാനും വേണ്ടി ഞാൻ അപേക്ഷിക്കുന്നു. അങ്ങനെ അങ്ങാണ് എന്നെ അയച്ചതെന്നു ലോകത്തിനു വിശ്വാസംവരട്ടെ.