-
ലൂക്കോസ് 10:25-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 അപ്പോൾ ഒരു നിയമപണ്ഡിതൻ എഴുന്നേറ്റ് യേശുവിനെ പരീക്ഷിക്കാൻവേണ്ടി ചോദിച്ചു: “ഗുരുവേ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?”+ 26 യേശു പണ്ഡിതനോടു ചോദിച്ചു: “നിയമത്തിൽ എന്താണ് എഴുതിയിരിക്കുന്നത്, താങ്കൾക്ക് എന്താണു മനസ്സിലായിട്ടുള്ളത്?” 27 അപ്പോൾ പണ്ഡിതൻ പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ* നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴുശക്തിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’+ ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’”+ 28 യേശു പണ്ഡിതനോടു പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരിയാണ്. അങ്ങനെ ചെയ്തുകൊണ്ടിരിക്കുക. എങ്കിൽ താങ്കൾക്കു ജീവൻ ലഭിക്കും.”+
-