-
യോഹന്നാൻ 3:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പരീശന്മാരുടെ കൂട്ടത്തിൽ നിക്കോദേമൊസ്+ എന്നു പേരുള്ള ഒരു ജൂതപ്രമാണിയുണ്ടായിരുന്നു. 2 അയാൾ രാത്രിയിൽ യേശുവിന്റെ അടുത്ത് വന്ന്+ പറഞ്ഞു: “റബ്ബീ,+ അങ്ങ് ദൈവത്തിന്റെ അടുത്തുനിന്ന് വന്ന ഗുരുവാണെന്നു ഞങ്ങൾക്ക് അറിയാം. കാരണം, ദൈവം കൂടെയില്ലാതെ+ ഇതുപോലുള്ള അടയാളങ്ങൾ+ ചെയ്യാൻ ആർക്കും കഴിയില്ല.”
-
-
യോഹന്നാൻ 7:50-52വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
50 അവരിൽ ഒരാളായ നിക്കോദേമൊസ് മുമ്പ് യേശുവിന്റെ അടുത്ത് പോയിട്ടുള്ള ആളായിരുന്നു. നിക്കോദേമൊസ് അപ്പോൾ അവരോടു ചോദിച്ചു: 51 “ഒരാൾക്കു പറയാനുള്ളതു കേൾക്കാതെയും അയാൾ ചെയ്യുന്നത് എന്താണെന്നു മനസ്സിലാക്കാതെയും അയാളെ വിധിക്കുന്നതു നമ്മുടെ നിയമമനുസരിച്ച് ശരിയാണോ?”+ 52 അപ്പോൾ അവർ നിക്കോദേമൊസിനോടു ചോദിച്ചു: “എന്താ, താങ്കളും ഒരു ഗലീലക്കാരനാണോ? തിരുവെഴുത്തുകൾ പരിശോധിച്ചുനോക്ക്, ഗലീലയിൽനിന്ന് ഒരു പ്രവാചകനും എഴുന്നേൽക്കില്ലെന്ന് അപ്പോൾ മനസ്സിലാകും.”*
-