-
പ്രവൃത്തികൾ 14:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ഇക്കോന്യയിൽ അവർ എല്ലാവരുംകൂടെ ജൂതന്മാരുടെ സിനഗോഗിൽ ചെന്ന് ആളുകളോടു സംസാരിച്ചു. അതു കേട്ട് വലിയൊരു കൂട്ടം ജൂതന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീർന്നു. അത്ര ഫലപ്രദമായാണ് അവർ സംസാരിച്ചത്. 2 എന്നാൽ വിശ്വസിക്കാതിരുന്ന ജൂതന്മാർ ജനതകളിൽപ്പെട്ടവരുടെ മനസ്സിൽ വിദ്വേഷം കുത്തിവെച്ച് അവരെ സഹോദരന്മാർക്കെതിരെ ഇളക്കിവിട്ടു.+
-
-
പ്രവൃത്തികൾ 17:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അങ്ങനെ അവരിൽ ചിലർ വിശ്വാസികളായിത്തീർന്ന് പൗലോസിന്റെയും ശീലാസിന്റെയും കൂടെ ചേർന്നു.+ ദൈവഭക്തരായ ഒരു വലിയ കൂട്ടം ഗ്രീക്കുകാരും പ്രമുഖരായ കുറെ സ്ത്രീകളും അങ്ങനെതന്നെ ചെയ്തു.
5 എന്നാൽ അസൂയ മൂത്ത ജൂതന്മാർ+ ചന്തസ്ഥലങ്ങളിൽ കറങ്ങിനടക്കുന്ന ചില ദുഷ്ടന്മാരെ കൂട്ടിവരുത്തി നഗരത്തെ ഇളക്കി. പൗലോസിനെയും ശീലാസിനെയും പിടിച്ച് ജനമധ്യത്തിലേക്കു കൊണ്ടുവരാൻവേണ്ടി അവർ യാസോന്റെ വീട് ആക്രമിച്ചു.
-