44 പത്രോസ് ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ ദൈവവചനം കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് വന്നു.+ 45 പരിശുദ്ധാത്മാവ് എന്ന സമ്മാനം ജനതകളിൽപ്പെട്ടവർക്കും ലഭിച്ചതു കണ്ട് പത്രോസിന്റെകൂടെ വന്ന, പരിച്ഛേദനയേറ്റ വിശ്വാസികൾ അമ്പരന്നുപോയി.