-
പുറപ്പാട് 3:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 തുടർന്ന് ദൈവം ഒരിക്കൽക്കൂടി മോശയോടു പറഞ്ഞു:
“നീ ഇസ്രായേല്യരോടു പറയേണ്ടത് ഇതാണ്: ‘നിങ്ങളുടെ പൂർവികരായ അബ്രാഹാമിന്റെയും+ യിസ്‌ഹാക്കിന്റെയും+ യാക്കോബിന്റെയും+ ദൈവമായ യഹോവയാണ് എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചത്!’ ഇത് എന്നേക്കുമുള്ള എന്റെ പേരാണ്.+ തലമുറതലമുറയോളം എന്നെ ഓർക്കേണ്ടതും ഇങ്ങനെയാണ്.
-
-
പ്രവൃത്തികൾ 3:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ+ നമ്മുടെ പൂർവികരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.+ എന്നാൽ നിങ്ങൾ യേശുവിനെ ശത്രുക്കൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും+ പീലാത്തൊസ് വിട്ടയയ്ക്കാൻ തീരുമാനിച്ചിട്ടും അദ്ദേഹത്തിന്റെ മുമ്പാകെ യേശുവിനെ തള്ളിപ്പറയുകയും ചെയ്‌തു.
-