-
ഉൽപത്തി 3:17-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ആദാമിനോടു* ദൈവം പറഞ്ഞു: “നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും ‘തിന്നരുത്’ എന്നു ഞാൻ നിന്നോടു കല്‌പിച്ച+ മരത്തിൽനിന്ന് തിന്നുകയും ചെയ്തതുകൊണ്ട് നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു.+ നിന്റെ ജീവിതകാലം മുഴുവൻ വേദനയോടെ+ നീ അതിന്റെ വിളവ് തിന്നും. 18 അതു നിനക്കു മുൾച്ചെടിയും ഞെരിഞ്ഞിലും മുളപ്പിക്കും. നിലത്തെ സസ്യങ്ങൾ നിന്റെ ആഹാരമായിരിക്കും. 19 നിന്നെ എടുത്തിരിക്കുന്ന നിലത്ത്+ നീ തിരികെ ചേരുന്നതുവരെ വിയർത്ത മുഖത്തോടെ നീ ആഹാരം കഴിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും.”+
-