23 അന്നു നിങ്ങൾ എന്നോടു ചോദ്യമൊന്നും ചോദിക്കില്ല. സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും+ എന്റെ നാമത്തിൽ പിതാവ് അതു നിങ്ങൾക്കു തരും.+
6 അതുകൊണ്ട് ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക.+7 ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട്+ നിങ്ങളുടെ എല്ലാ ഉത്‌കണ്‌ഠകളും* ദൈവത്തിന്റെ മേൽ ഇടുക.+