-
ഫിലിപ്പിയർ 3:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 പക്ഷേ നമ്മുടെ പൗരത്വം+ സ്വർഗത്തിലാണ്.+ അവിടെനിന്ന് വരുന്ന കർത്താവായ യേശുക്രിസ്തു എന്ന രക്ഷകനുവേണ്ടിയാണു നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.+ 21 എല്ലാത്തിനെയും കീഴ്പെടുത്താൻപോന്ന മഹാശക്തിയുള്ള+ ക്രിസ്‌തു തന്റെ ആ ശക്തി ഉപയോഗിച്ച് നമ്മുടെ എളിയ ശരീരങ്ങളെ തന്റെ മഹത്ത്വമാർന്ന ശരീരംപോലെ* രൂപാന്തരപ്പെടുത്തും.+
-
-
വെളിപാട് 20:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 പിന്നെ ഞാൻ സിംഹാസനങ്ങൾ കണ്ടു. അവയിൽ ഇരിക്കുന്നവർക്കു ന്യായം വിധിക്കാനുള്ള അധികാരം ലഭിച്ചിരുന്നു. അതെ, യേശുവിനുവേണ്ടി സാക്ഷി പറഞ്ഞതുകൊണ്ടും ദൈവത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ടും കാട്ടുമൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അതിന്റെ മുദ്രയേൽക്കുകയോ+ ചെയ്യാതിരുന്നതുകൊണ്ടും കൊല്ലപ്പെട്ടവരെയാണു* ഞാൻ കണ്ടത്. അവർ ജീവനിലേക്കു വന്ന് 1,000 വർഷം ക്രിസ്തുവിന്റെകൂടെ രാജാക്കന്മാരായി ഭരിച്ചു.+
-