-
1 തിമൊഥെയൊസ് 3:2-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 എന്നാൽ മേൽവിചാരകൻ ആക്ഷേപരഹിതനും ഒരു ഭാര്യ മാത്രമുള്ളവനും ശീലങ്ങളിൽ മിതത്വം പാലിക്കുന്നവനും സുബോധമുള്ളവനും*+ ചിട്ടയോടെ ജീവിക്കുന്നവനും അതിഥിപ്രിയനും+ പഠിപ്പിക്കാൻ കഴിവുള്ളവനും+ ആയിരിക്കണം. 3 കുടിയനോ+ അക്രമാസക്തനോ* ആയിരിക്കരുത്. വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവനായിരിക്കണം.*+ വഴക്ക് ഉണ്ടാക്കുന്നവനോ+ പണക്കൊതിയനോ+ ആയിരിക്കരുത്. 4 സ്വന്തകുടുംബത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നവനായിരിക്കണം.* മേൽവിചാരകന്റെ മക്കൾ നല്ല കാര്യഗൗരവമുള്ളവരായി* അദ്ദേഹത്തിനു കീഴ്പെട്ടിരിക്കുന്നവരായിരിക്കണം.+ 5 (കാരണം സ്വന്തകുടുംബത്തിൽ നേതൃത്വമെടുക്കാൻ* അറിയാത്ത ഒരാൾ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കാനാണ്?) 6 അഹങ്കാരിയായിത്തീർന്നിട്ട് പിശാചിനു വന്ന ശിക്ഷാവിധിയിൽ വീണുപോകാതിരിക്കാൻ, പുതുതായി വിശ്വാസം സ്വീകരിച്ചയാളുമായിരിക്കരുത്.+ 7 മാത്രമല്ല, ദുഷ്‌കീർത്തിയിലും* പിശാചിന്റെ കെണിയിലും അകപ്പെട്ടുപോകാതിരിക്കാൻ പുറത്തുള്ളവർക്കിടയിലും സത്‌പേരുള്ള* ആളായിരിക്കണം.+
-