14 ജഡികമനുഷ്യൻ* ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല. അവ അയാൾക്കു വിഡ്ഢിത്തമായി തോന്നുന്നു. അവ ആത്മീയമായി വിലയിരുത്തേണ്ടതുകൊണ്ട് അയാൾക്ക് അവ മനസ്സിലാക്കാൻ സാധിക്കുന്നില്ല.
19 നാശമാണ് അവരെ കാത്തിരിക്കുന്നത്. വയറാണ് അവരുടെ ദൈവം. അവർ അഭിമാനിക്കുന്ന കാര്യങ്ങൾ അവരെ നാണംകെടുത്തും. അവരുടെ മനസ്സു മുഴുവൻ ഭൂമിയിലെ കാര്യങ്ങളിലാണ്.+