25 ആരെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതു നഷ്ടമാകും. എന്നാൽ ആരെങ്കിലും എനിക്കുവേണ്ടി ജീവൻ നഷ്ടപ്പെടുത്തിയാൽ അയാൾക്ക് അതു തിരികെ കിട്ടും.+
26 “എന്റെ അടുത്ത് വരുന്ന ഒരാൾ അയാളുടെ അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും സ്വന്തം ജീവനെത്തന്നെയും+ വെറുക്കാതെ,* അയാൾക്ക് എന്റെ ശിഷ്യനായിരിക്കാൻ കഴിയില്ല.+
24 എന്നാൽ എന്റെ ജീവനു ഞാൻ ഒരു പ്രാധാന്യവും* കൊടുക്കുന്നില്ല. എന്റെ ഓട്ടം പൂർത്തിയാക്കണമെന്നും+ കർത്താവായ യേശു എന്നെ ഏൽപ്പിച്ച ശുശ്രൂഷ ചെയ്തുതീർക്കണമെന്നും മാത്രമേ എനിക്കുള്ളൂ. ദൈവത്തിന്റെ അനർഹദയയെക്കുറിച്ചുള്ള സന്തോഷവാർത്ത സമഗ്രമായി അറിയിക്കണമെന്നു മാത്രമാണ് എന്റെ ആഗ്രഹം.