17 ആറു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും യാക്കോബിന്റെ സഹോദരനായ യോഹന്നാനെയും കൂട്ടിക്കൊണ്ട് ഉയരമുള്ള ഒരു മലയിലേക്കു പോയി.+ 2 യേശു അവരുടെ മുന്നിൽവെച്ച് രൂപാന്തരപ്പെട്ടു. യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. വസ്ത്രങ്ങൾ വെളിച്ചംപോലെ പ്രകാശിച്ചു.+