4 ആ സ്ത്രീ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം പർപ്പിളും+ കടുഞ്ചുവപ്പും ആയിരുന്നു. സ്വർണവും രത്നങ്ങളും മുത്തുകളും+ അവൾ അണിഞ്ഞിരുന്നു. എല്ലാ വൃത്തികെട്ട വസ്തുക്കളും അവളുടെ ലൈംഗിക അധാർമികതയുടെ മാലിന്യങ്ങളും നിറഞ്ഞ ഒരു സ്വർണപാനപാത്രം അവളുടെ കൈയിലുണ്ടായിരുന്നു.