-
വെളിപാട് 6:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 കുഞ്ഞാട് അഞ്ചാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ ദൈവവചനവും തങ്ങളുടെ സാക്ഷിമൊഴികളും+ കാരണം കൊല്ലപ്പെട്ടവരുടെ ദേഹികൾ*+ ഞാൻ യാഗപീഠത്തിന്റെ ചുവട്ടിൽ+ കണ്ടു. 10 അവർ ഇങ്ങനെ നിലവിളിച്ചു: “വിശുദ്ധനും സത്യവാനും+ ആയ പരമാധികാരിയാം കർത്താവേ, അങ്ങ് എത്ര നാൾ ഭൂവാസികളെ ന്യായം വിധിക്കാതിരിക്കും, ഞങ്ങളുടെ രക്തത്തിന് അവരോടു പ്രതികാരം ചെയ്യാതിരിക്കും?”+
-
-
വെളിപാട് 16:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അപ്പോൾ വെള്ളത്തിന്റെ മേൽ അധികാരമുള്ള ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഉണ്ടായിരുന്നവനും ഉള്ളവനും+ വിശ്വസ്‌തനും+ ആയ ദൈവമേ, ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ട് അങ്ങ് നീതിമാനാണ്.+ 6 കാരണം വിശുദ്ധരുടെയും പ്രവാചകന്മാരുടെയും രക്തം ചൊരിഞ്ഞവർക്ക്+ അങ്ങ് രക്തം കുടിക്കാൻ കൊടുത്തിരിക്കുന്നു;+ അവർ അത് അർഹിക്കുന്നു.”+
-