13 തണ്ടുവിളക്കുകൾക്കു നടുവിൽ, പാദംവരെ ഇറക്കമുള്ള വസ്‌ത്രം അണിഞ്ഞ് നെഞ്ചത്ത് സ്വർണപ്പട്ട കെട്ടി മനുഷ്യപുത്രനെപ്പോലുള്ള ഒരാൾ+ നിന്നിരുന്നു. 14 അദ്ദേഹത്തിന്റെ തലയും തലമുടിയും തൂവെള്ളക്കമ്പിളിപോലെയും മഞ്ഞുപോലെയും വെളുത്തതായിരുന്നു; കണ്ണുകൾ തീജ്വാലയ്ക്കു തുല്യം.+