13 പിന്നെ സ്വർഗത്തിൽനിന്ന് ഇങ്ങനെയൊരു ശബ്ദം ഞാൻ കേട്ടു: “എഴുതുക: ഇപ്പോൾമുതൽ കർത്താവുമായുള്ള യോജിപ്പിൽ മരിക്കുന്നവർ അനുഗൃഹീതർ.+ ദൈവാത്മാവ് പറയുന്നു: അതെ, അവർ അവരുടെ അധ്വാനം നിറുത്തി സ്വസ്ഥരാകട്ടെ; അവരുടെ പ്രവൃത്തികൾ അവരോടൊപ്പം പോകുന്നല്ലോ.”