4 ഇപ്പോൾ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാരോടു വാഗ്ദാനം ചെയ്തതുപോലെതന്നെ അവർക്കു സ്വസ്ഥത കൊടുത്തു.+ അതുകൊണ്ട്, യോർദാന്റെ മറുകരയിൽ യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു കൈവശമാക്കാൻ തന്ന ദേശത്തുള്ള നിങ്ങളുടെ കൂടാരങ്ങളിലേക്കു നിങ്ങൾക്ക് ഇപ്പോൾ മടങ്ങിപ്പോകാം.+