-
2 ശമുവേൽ 23:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ദൈവസന്നിധിയിൽ എന്റെ ഭവനവും അങ്ങനെയല്ലേ?
കാരണം, ദൈവം എന്നോട് എന്നേക്കുമുള്ള ഒരു ഉടമ്പടി ചെയ്തിരിക്കുന്നു.+
എല്ലാ വിധത്തിലും ചിട്ടപ്പെടുത്തി ഭദ്രമാക്കിയ ഒരു ഉടമ്പടിതന്നെ.
ഇത് എനിക്കു സമ്പൂർണരക്ഷയും മഹാസന്തോഷവും തരുമല്ലോ.
ദൈവം എന്റെ ഭവനം തഴച്ചുവളരാൻ+ ഇടയാക്കുന്നത് അതുകൊണ്ടാണ്.
-
-
യിരെമ്യ 33:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 “യഹോവ പറയുന്നത് ഇതാണ്: ‘രാത്രിയെക്കുറിച്ചും പകലിനെക്കുറിച്ചും ഉള്ള എന്റെ ഉടമ്പടി വിഫലമാക്കി രാത്രിയും പകലും കൃത്യമായ സമയത്ത് വരുന്നതു തടയാൻ നിനക്കു കഴിയുമോ?+ 21 എങ്കിൽ മാത്രമേ എന്റെ ദാസനായ ദാവീദിനോടുള്ള എന്റെ ഉടമ്പടി ലംഘിക്കപ്പെടുകയുള്ളൂ;+ എങ്കിൽ മാത്രമേ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന് രാജാവായി ഭരിക്കാൻ അവന് ഒരു മകൻ ഇല്ലാതെവരുകയുള്ളൂ.+ എനിക്കു ശുശ്രൂഷ ചെയ്യുന്ന ലേവ്യപുരോഹിതന്മാരോടുള്ള എന്റെ ഉടമ്പടിയുടെ കാര്യവും അങ്ങനെതന്നെയാണ്.+
-