വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 19:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 ഏലിയ പറഞ്ഞു: “സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു​വേണ്ടി ഞാൻ വളരെ ശുഷ്‌കാന്തി+ കാണിച്ചു. കാരണം ഇസ്രാ​യേൽ ജനം അങ്ങയുടെ ഉടമ്പടി+ മറക്കു​ക​യും അങ്ങയുടെ യാഗപീ​ഠങ്ങൾ ഇടിച്ചു​ക​ള​യു​ക​യും അങ്ങയുടെ പ്രവാ​ച​ക​ന്മാ​രെ വാളു​കൊണ്ട്‌ കൊല്ലുകയും+ ചെയ്‌തു; ഞാൻ മാത്രമേ ബാക്കി​യു​ള്ളൂ. ഇപ്പോൾ ഇതാ, അവർ എന്റെയും ജീവ​നെ​ടു​ക്കാൻ നോക്കു​ന്നു.”+

  • സങ്കീർത്തനം 119:139
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 139 എന്റെ എതിരാ​ളി​കൾ അങ്ങയുടെ വാക്കുകൾ മറന്നു​ക​ള​ഞ്ഞതു കാണു​മ്പോൾ

      എന്റെ ശുഷ്‌കാ​ന്തി എന്നെ തിന്നു​ക​ള​യു​ന്നു.+

  • മത്തായി 21:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 യേശു ദേവാലയത്തിൽ ചെന്ന്‌ അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്‌തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.+ 13 യേശു അവരോടു പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥനാലയം എന്ന്‌ അറിയപ്പെടും’+ എന്നാണ്‌ എഴുതിയിരിക്കുന്നത്‌. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കുന്നു.”+

  • മർക്കോസ്‌ 11:15-17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 അവർ യരുശലേമിൽ എത്തി. യേശു ദേവാലയത്തിൽ ചെന്ന്‌ അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്‌തിരുന്നവരെ പുറത്താക്കാൻതുടങ്ങി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.+ 16 ദേവാലയത്തിന്‌ ഉള്ളിലൂടെ എന്തെങ്കിലും കൊണ്ടുപോകാൻ യേശു ആരെയും അനുവദിച്ചില്ല. 17 യേശു അവരെ പഠിപ്പിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു: “‘എന്റെ ഭവനം സകല ജനതകൾക്കുമുള്ള പ്രാർഥനാലയം എന്ന്‌ അറിയപ്പെടും’ എന്ന്‌ എഴുതിയിട്ടുണ്ടല്ലോ.+ നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.”+

  • യോഹന്നാൻ 2:13-17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 ജൂതന്മാ​രു​ടെ പെസഹ+ അടുത്തി​രു​ന്ന​തു​കൊണ്ട്‌ യേശു യരുശ​ലേ​മി​ലേക്കു പോയി. 14 ദേവാ​ല​യ​ത്തിൽ ചെന്ന യേശു ആടുമാടുകൾ, പ്രാവുകൾ+ എന്നിവ വിൽക്കു​ന്ന​വ​രെ​യും അവിടെ ഇരുന്ന്‌ നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രെ​യും കണ്ടിട്ട്‌ 15 കയറു​കൊണ്ട്‌ ഒരു ചാട്ടയു​ണ്ടാ​ക്കി ആടുമാ​ടു​ക​ളെ​യും അവരെ​യെ​ല്ലാ​വ​രെ​യും ദേവാ​ല​യ​ത്തി​നു പുറത്താക്കി. നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രു​ടെ നാണയങ്ങൾ യേശു ചിതറിച്ചുകളഞ്ഞു, അവരുടെ മേശകൾ മറിച്ചിട്ടു.+ 16 പ്രാവു​കളെ വിൽക്കു​ന്ന​വ​രോ​ടു യേശു പറഞ്ഞു: “എല്ലാം ഇവി​ടെ​നിന്ന്‌ കൊണ്ടുപോകൂ! എന്റെ പിതാവിന്റെ ഭവനം ഒരു കച്ചവട​സ്ഥ​ല​മാ​ക്കു​ന്നതു മതിയാക്കൂ!”+ 17 “അങ്ങയുടെ ഭവന​ത്തോ​ടുള്ള ശുഷ്‌കാ​ന്തി എന്നെ തിന്നു​ക​ള​യും”+ എന്ന്‌ എഴുതി​യി​രി​ക്കു​ന്നതു യേശുവിന്റെ ശിഷ്യ​ന്മാർ അപ്പോൾ ഓർത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക