9 ഹിസ്‌കിയ രാജാവിന്റെ നാലാം വർഷം, അതായത് ഇസ്രായേൽരാജാവായ ഏലെയുടെ മകൻ ഹോശയയുടെ+ ഭരണത്തിന്റെ ഏഴാം വർഷം, അസീറിയൻ രാജാവായ ശൽമനേസെർ ശമര്യയുടെ നേരെ വന്ന് അതിനെ ഉപരോധിച്ചു.+
24യഹോയാക്കീമിന്റെ കാലത്ത് ബാബിലോൺരാജാവായ നെബൂഖദ്‌നേസർ+ അയാൾക്കു നേരെ വന്നു. യഹോയാക്കീം മൂന്നു വർഷം നെബൂഖദ്നേസറിനെ സേവിച്ചു. പിന്നീട് അയാൾ നെബൂഖദ്നേസറിനെ എതിർത്തു.
25സിദെക്കിയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം ബാബിലോൺരാജാവായ നെബൂഖദ്‌നേസർ+ അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്നു.+ അയാൾ അതിന് എതിരെ പാളയമടിച്ച് ചുറ്റും ഉപരോധമതിൽ നിർമിച്ചു.+
32ഹിസ്‌കിയ ഇക്കാര്യങ്ങളെല്ലാം വിശ്വസ്തമായി ചെയ്‌തു.+ അതിനു ശേഷം, അസീറിയൻ രാജാവായ സൻഹെരീബ് വന്ന് യഹൂദ ആക്രമിച്ചു. കോട്ടമതിലുള്ള നഗരങ്ങൾ പിടിച്ചടക്കാനായി അവയ്‌ക്ക് ഉപരോധം ഏർപ്പെടുത്തി.+
39യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ ഒൻപതാം വർഷം പത്താം മാസം ബാബിലോൺരാജാവായ നെബൂഖദ്‌നേസർ* അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്ന് അത് ഉപരോധിച്ചു.+