36 ‘അതുകൊണ്ട് എന്റെ ഹൃദയം കുഴൽവാദ്യംപോലെ മോവാബിനെ ഓർത്ത് ദീനസ്വരം ഉതിർക്കും;+
എന്റെ ഹൃദയം കുഴൽപോലെ കീർഹേരെസുകാരെ ഓർത്തും വിലപിക്കും.
അവർ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം നശിച്ചുപോകുമല്ലോ.
37 എല്ലാ തലയും കഷണ്ടിയാണ്.+
എല്ലാ താടിയും വടിച്ചിരിക്കുന്നു.
എല്ലാ കൈകളിലും മുറിവ് ഉണ്ടാക്കിയിട്ടുണ്ട്.+
എല്ലാവരും അരയിൽ വിലാപവസ്ത്രം ചുറ്റിയിരിക്കുന്നു!’”+