വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 5
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • രൂബേന്റെ വംശജർ (1-10)

      • ഗാദിന്റെ വംശജർ (11-17)

      • ഹഗ്രീ​യരെ കീഴട​ക്കു​ന്നു (18-22)

      • മനശ്ശെ​യു​ടെ പാതി​ഗോ​ത്രം (23-26)

1 ദിനവൃത്താന്തം 5:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കിടക്ക​യോ​ട്‌ അനാദ​രവ്‌ കാണി​ച്ച​തു​കൊ​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 29:32; 49:3, 4
  • +ഉൽ 35:22
  • +ഉൽ 49:22, 26; യോശ 14:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2005, പേ. 9

1 ദിനവൃത്താന്തം 5:2

ഒത്തുവാക്യങ്ങള്‍

  • +ഉൽ 49:8, 10; സംഖ 2:3; 10:14; ന്യായ 1:1, 2; സങ്ക 60:7
  • +മത്ത 2:6; എബ്ര 7:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2005, പേ. 9

1 ദിനവൃത്താന്തം 5:3

ഒത്തുവാക്യങ്ങള്‍

  • +ഉൽ 46:9; പുറ 6:14

1 ദിനവൃത്താന്തം 5:6

ഒത്തുവാക്യങ്ങള്‍

  • +2രാജ 16:7

1 ദിനവൃത്താന്തം 5:8

ഒത്തുവാക്യങ്ങള്‍

  • +ആവ 2:36
  • +സംഖ 32:34, 38; യോശ 13:15, 17; യഹ 25:9, 10

1 ദിനവൃത്താന്തം 5:9

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +യോശ 22:9
  • +ഉൽ 15:18; ആവ 1:7; യോശ 1:4; 2ശമു 8:3

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 7/2024, പേ. 9

1 ദിനവൃത്താന്തം 5:11

ഒത്തുവാക്യങ്ങള്‍

  • +ആവ 3:8, 10; യോശ 12:4, 5

1 ദിനവൃത്താന്തം 5:13

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

1 ദിനവൃത്താന്തം 5:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ചുറ്റു​മുള്ള പട്ടണങ്ങ​ളി​ലും.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 32:1
  • +ആവ 3:3, 13; 32:14

1 ദിനവൃത്താന്തം 5:17

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, യൊ​രോ​ബെ​യാം രണ്ടാമൻ.

ഒത്തുവാക്യങ്ങള്‍

  • +2രാജ 15:32; 2ദിന 27:1; യശ 1:1; ഹോശ 1:1; മീഖ 1:1
  • +2രാജ 14:16, 28

1 ദിനവൃത്താന്തം 5:18

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വാളും പരിച​യും ഏന്തിയ, വില്ലു ചവിട്ടുന്ന.”

1 ദിനവൃത്താന്തം 5:19

ഒത്തുവാക്യങ്ങള്‍

  • +1ദിന 5:10
  • +ഉൽ 25:13, 15; 1ദിന 1:31

1 ദിനവൃത്താന്തം 5:20

ഒത്തുവാക്യങ്ങള്‍

  • +സങ്ക 20:7; 22:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2005, പേ. 9

1 ദിനവൃത്താന്തം 5:22

ഒത്തുവാക്യങ്ങള്‍

  • +യോശ 10:42; 1ശമു 17:45, 47; 2ദിന 20:15
  • +2രാജ 15:29; 17:6

1 ദിനവൃത്താന്തം 5:23

ഒത്തുവാക്യങ്ങള്‍

  • +യോശ 13:29, 30
  • +ആവ 4:47, 48

1 ദിനവൃത്താന്തം 5:25

ഒത്തുവാക്യങ്ങള്‍

  • +ആവ 5:7-9; ന്യായ 2:17; 8:33; 2രാജ 17:10, 11

1 ദിനവൃത്താന്തം 5:26

ഒത്തുവാക്യങ്ങള്‍

  • +2രാജ 15:19, 29
  • +എസ്ര 1:1; സുഭ 21:1
  • +2രാജ 17:6; 18:11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 5:1ഉൽ 29:32; 49:3, 4
1 ദിന. 5:1ഉൽ 35:22
1 ദിന. 5:1ഉൽ 49:22, 26; യോശ 14:4
1 ദിന. 5:2ഉൽ 49:8, 10; സംഖ 2:3; 10:14; ന്യായ 1:1, 2; സങ്ക 60:7
1 ദിന. 5:2മത്ത 2:6; എബ്ര 7:14
1 ദിന. 5:3ഉൽ 46:9; പുറ 6:14
1 ദിന. 5:62രാജ 16:7
1 ദിന. 5:8ആവ 2:36
1 ദിന. 5:8സംഖ 32:34, 38; യോശ 13:15, 17; യഹ 25:9, 10
1 ദിന. 5:9യോശ 22:9
1 ദിന. 5:9ഉൽ 15:18; ആവ 1:7; യോശ 1:4; 2ശമു 8:3
1 ദിന. 5:11ആവ 3:8, 10; യോശ 12:4, 5
1 ദിന. 5:16സംഖ 32:1
1 ദിന. 5:16ആവ 3:3, 13; 32:14
1 ദിന. 5:172രാജ 15:32; 2ദിന 27:1; യശ 1:1; ഹോശ 1:1; മീഖ 1:1
1 ദിന. 5:172രാജ 14:16, 28
1 ദിന. 5:191ദിന 5:10
1 ദിന. 5:19ഉൽ 25:13, 15; 1ദിന 1:31
1 ദിന. 5:20സങ്ക 20:7; 22:4
1 ദിന. 5:22യോശ 10:42; 1ശമു 17:45, 47; 2ദിന 20:15
1 ദിന. 5:222രാജ 15:29; 17:6
1 ദിന. 5:23യോശ 13:29, 30
1 ദിന. 5:23ആവ 4:47, 48
1 ദിന. 5:25ആവ 5:7-9; ന്യായ 2:17; 8:33; 2രാജ 17:10, 11
1 ദിന. 5:262രാജ 15:19, 29
1 ദിന. 5:26എസ്ര 1:1; സുഭ 21:1
1 ദിന. 5:262രാജ 17:6; 18:11
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 5:1-26

ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം

5 ഇസ്രാ​യേ​ലി​ന്റെ മൂത്ത മകനായ രൂബേന്റെ+ ആൺമക്കൾ ഇവരാണ്‌. രൂബേൻ ആദ്യത്തെ മകനാ​യി​രു​ന്നെ​ങ്കി​ലും രൂബേൻ അപ്പന്റെ കിടക്ക അശുദ്ധമാക്കിയതുകൊണ്ട്‌*+ മൂത്ത മകനുള്ള അവകാശം ഇസ്രാ​യേ​ലി​ന്റെ മകനായ യോസേഫിന്റെ+ ആൺമക്കൾക്കു ലഭിച്ചു. അതു​കൊണ്ട്‌, വംശാ​വ​ലി​രേ​ഖ​യിൽ മൂത്ത മകന്റെ സ്ഥാനം രൂബേനു ലഭിച്ചില്ല. 2 യഹൂദ+ സഹോ​ദ​ര​ന്മാ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​യി​രു​ന്നു. നായകനാകേണ്ടവൻ+ വന്നതും യഹൂദ​യിൽനി​ന്നാ​യി​രു​ന്നു. എങ്കിലും മൂത്ത മകൻ എന്ന അവകാശം യോ​സേ​ഫി​നാ​ണു ലഭിച്ചത്‌. 3 ഇസ്രായേലിന്റെ മൂത്ത മകനായ രൂബേന്റെ ആൺമക്കൾ: ഹാനോ​ക്ക്‌, പല്ലു, ഹെ​സ്രോൻ, കർമ്മി.+ 4 യോവേലിന്റെ ആൺമക്കൾ: ശെമയ്യ, അയാളു​ടെ മകൻ ഗോഗ്‌, അയാളു​ടെ മകൻ ശിമെയി, 5 അയാളുടെ മകൻ മീഖ, അയാളു​ടെ മകൻ രയായ, അയാളു​ടെ മകൻ ബാൽ, 6 അയാളുടെ മകൻ ബയേര. രൂബേ​ന്യ​രു​ടെ തലവനാ​യി​രുന്ന ഈ ബയേര​യെ​യാണ്‌ അസീറി​യൻ രാജാ​വായ തിൽഗത്‌-പിൽനേസെർ+ ബന്ദിയാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യത്‌. 7 വംശാവലിരേഖയനുസരിച്ച്‌ അയാളു​ടെ സഹോ​ദ​ര​ന്മാ​രു​ടെ കുടും​ബ​ങ്ങ​ളും വംശങ്ങ​ളും ഇവയാണ്‌: തലവൻ യയീയേൽ, സെഖര്യ, 8 യോവേലിന്റെ മകനായ ശേമയു​ടെ മകനായ ആസാസി​ന്റെ മകനായ ബേല. ബേല താമസി​ച്ചി​രു​ന്നത്‌ അരോവേർ+ മുതൽ നെബോ​യും ബാൽ-മേയോനും+ വരെയുള്ള പ്രദേ​ശ​ത്താണ്‌. 9 ഗിലെയാദ്‌ ദേശത്ത്‌+ അവരുടെ മൃഗങ്ങൾ വർധി​ച്ചു​പെ​രു​കി​യ​പ്പോൾ അവർ കിഴ​ക്കോ​ട്ടു നീങ്ങി യൂഫ്ര​ട്ടീസ്‌ നദിയുടെ+ അടുത്ത്‌ വിജനഭൂമിവരെയുള്ള* പ്രദേ​ശത്ത്‌ താമസി​ച്ചു. 10 ശൗലിന്റെ കാലത്ത്‌ അവർ ഹഗ്രീ​യ​രു​മാ​യി യുദ്ധം ചെയ്‌ത്‌ അവരെ തോൽപ്പി​ച്ചു. അങ്ങനെ അവർ ഗിലെ​യാ​ദി​നു കിഴക്കുള്ള പ്രദേശം മുഴുവൻ സ്വന്തമാ​ക്കി അവരുടെ കൂടാ​ര​ങ്ങ​ളിൽ താമസി​ച്ചു.

11 ഗാദിന്റെ വംശജ​രാ​കട്ടെ അവരുടെ അടുത്ത്‌, സൽക്ക+ വരെയുള്ള ബാശാൻ ദേശത്ത്‌, താമസി​ച്ചു. 12 യോവേലായിരുന്നു അവരുടെ തലവൻ. രണ്ടാമൻ ശാഫാം. യനായി​യും ശാഫാ​ത്തും ബാശാ​നിൽ നായക​ന്മാ​രാ​യി​രു​ന്നു. 13 അവരുടെ പിതൃഭവനങ്ങളിൽപ്പെട്ട* സഹോ​ദ​ര​ന്മാർ ഇവരാണ്‌: മീഖാ​യേൽ, മെശു​ല്ലാം, ശേബ, യോരാ​യി, യക്കാൻ, സിയ, ഏബെർ. ആകെ ഏഴു പേർ. 14 ഇവരെല്ലാം ബൂസിന്റെ മകനായ യഹദൊ​യു​ടെ മകനായ യശീശ​യു​ടെ മകനായ മീഖാ​യേ​ലി​ന്റെ മകനായ ഗിലെ​യാ​ദി​ന്റെ മകനായ യാരോ​ഹ​യു​ടെ മകനായ ഹൂരി​യു​ടെ മകനായ അബീഹ​യി​ലി​ന്റെ ആൺമക്ക​ളാ​യി​രു​ന്നു. 15 ഗൂനിയുടെ മകനായ അബ്ദി​യേ​ലി​ന്റെ മകനായ അഹിയാ​യി​രു​ന്നു അവരുടെ പിതൃ​ഭ​വ​ന​ത്ത​ലവൻ. 16 അവർ ഗിലെയാദിലും+ ബാശാനിലും+ അവയുടെ ആശ്രിതപട്ടണങ്ങളിലും* ശാരോ​നി​ലെ എല്ലാ മേച്ചിൽപ്പു​റ​ങ്ങ​ളി​ലും താമസി​ച്ചു. 17 അവരുടെയെല്ലാം പേരുകൾ യഹൂദാ​രാ​ജാ​വായ യോഥാമിന്റെ+ കാലത്തും ഇസ്രാ​യേൽരാ​ജാ​വായ യൊരോബെയാമിന്റെ*+ കാലത്തും വംശാ​വ​ലി​യ​നു​സ​രിച്ച്‌ രേഖയിൽ ചേർത്തി​രു​ന്നു.

18 രൂബേന്യരുടെയും ഗാദ്യ​രു​ടെ​യും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തി​ന്റെ​യും സൈന്യ​ത്തിൽ വാളും പരിച​യും വില്ലും ഏന്തിയ* 44,760 വീര​യോ​ദ്ധാ​ക്ക​ളു​ണ്ടാ​യി​രു​ന്നു. യുദ്ധം ചെയ്യാൻ പരിശീ​ലനം ലഭിച്ച​വ​രാ​യി​രു​ന്നു അവരെ​ല്ലാം. 19 അവർ ഹഗ്രീയരോടും+ യതൂരി​നോ​ടും നാഫീശിനോടും+ നോദാ​ബി​നോ​ടും യുദ്ധം ചെയ്‌തു. 20 അവർ ദൈവ​ത്തിൽ ആശ്രയിച്ച്‌+ സഹായ​ത്തി​നാ​യി അപേക്ഷി​ച്ച​തി​നാൽ ദൈവം അവരുടെ അപേക്ഷ കേട്ടു. ഹഗ്രീ​യ​രെ​യും അവരോ​ടു​കൂ​ടെ​യു​ണ്ടാ​യി​രുന്ന എല്ലാവ​രെ​യും ദൈവം അവരുടെ കൈയിൽ ഏൽപ്പിച്ചു. 21 അവർ 50,000 ഒട്ടകങ്ങ​ളെ​യും 2,50,000 ആടുക​ളെ​യും 2,000 കഴുത​ക​ളെ​യും പിടി​ച്ചെ​ടു​ത്തു; 1,00,000 മനുഷ്യ​രെ​യും ബന്ദിക​ളാ​ക്കി. 22 നിരവധി ആളുകൾ യുദ്ധത്തിൽ കൊല്ല​പ്പെട്ടു; കാരണം സത്യദൈവമായിരുന്നു+ അവർക്കു​വേണ്ടി യുദ്ധം ചെയ്‌തത്‌. ബന്ദികളായി+ പോകും​വരെ അവർ അവിടെ താമസി​ച്ചു.

23 മനശ്ശെയുടെ പാതി ഗോത്രം+ ബാശാൻ മുതൽ ബാൽ-ഹെർമോ​നും സെനീ​രും ഹെർമോൻ+ പർവത​വും വരെയുള്ള ദേശത്ത്‌ താമസി​ച്ചു. അവർ വലിയ ഒരു ജനമാ​യി​രു​ന്നു. 24 അവരുടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാർ ഏഫെർ, യിശി, എലീയേൽ, അസ്രി​യേൽ, യിരെമ്യ, ഹോദവ്യ, യഹദീ​യേൽ എന്നിവ​രാ​യി​രു​ന്നു. ഇവരെ​ല്ലാം പ്രസി​ദ്ധ​രായ വീര​യോ​ദ്ധാ​ക്ക​ളും അവരവ​രു​ടെ പിതൃ​ഭ​വ​ന​ങ്ങൾക്കു തലവന്മാ​രും ആയിരു​ന്നു. 25 എന്നാൽ പൂർവി​ക​രു​ടെ ദൈവ​ത്തോട്‌ അവിശ്വ​സ്‌തത കാണിച്ച അവർ ദൈവം അവരുടെ മുന്നിൽനി​ന്ന്‌ നീക്കി​ക്കളഞ്ഞ ആ ദേശത്തെ ജനങ്ങളു​ടെ ദൈവ​ങ്ങ​ളു​മാ​യി വേശ്യാവൃത്തിയിൽ+ ഏർപ്പെട്ടു. 26 അതിനാൽ ഇസ്രാ​യേ​ലി​ന്റെ ദൈവം അസീറി​യൻ രാജാ​വായ പൂലിന്റെ (അതായത്‌, അസീറി​യൻ രാജാ​വായ തിൽഗത്‌-പിൽനേ​സെ​രി​ന്റെ)+ മനസ്സു​ണർത്തി.+ അങ്ങനെ അയാൾ രൂബേ​ന്യ​രെ​യും ഗാദ്യ​രെ​യും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തെ​യും ഹലഹ്‌, ഹാബോർ, ഹാര, ഗോസാൻ നദി+ എന്നിവി​ട​ങ്ങ​ളി​ലേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി. അവർ ഇന്നും അവിടെ താമസി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക