ആമോസ്
6 “സീയോനിൽ കൂസലില്ലാതിരിക്കുന്നവരേ,*
ശമര്യമലയിൽ സുരക്ഷിതരായി കഴിയുന്നവരേ,+
ശ്രേഷ്ഠജനത്തിന്റെ പ്രധാനികളേ,
ഇസ്രായേൽഗൃഹം സഹായത്തിനായി സമീപിക്കുന്നവരേ, നിങ്ങളുടെ കാര്യം കഷ്ടം!
2 കൽനെയിലേക്കു ചെന്ന് നോക്കൂ!
അവിടെനിന്ന് ഹമാത്ത് മഹാരാജ്യത്തിലേക്കു പോകൂ.+
പിന്നെ ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലൂ.
അവ ഈ രാജ്യങ്ങളെക്കാളെല്ലാം* ശ്രേഷ്ഠമല്ലേ?
അവരുടെ ദേശം നിങ്ങളുടേതിനെക്കാൾ വലുതല്ലേ?
4 അവർ ദന്തനിർമിതമായ കട്ടിലുകളിൽ വിശ്രമിക്കുകയും+
കിടക്കയിൽ നീണ്ടുനിവർന്ന് കിടക്കുകയും ചെയ്യുന്നു.+
ആട്ടിൻപറ്റത്തിലെ ആൺചെമ്മരിയാടുകളെയും കൊഴുപ്പിച്ച കാളക്കുട്ടികളെയും തിന്നുന്നു.+
5 കിന്നരനാദം* കേട്ടാൽ അതിനൊപ്പിച്ച് പാട്ടുകൾ തട്ടിക്കൂട്ടുന്നു.+
ദാവീദിനെപ്പോലെ അവർ പുതിയപുതിയ സംഗീതോപകരണങ്ങൾ നിർമിക്കുന്നു.+
6 പാനപാത്രം നിറയെ അവർ വീഞ്ഞു കുടിക്കുന്നു.+
വിശേഷപ്പെട്ട എണ്ണ ഒഴിച്ച് അവർ സ്വയം അഭിഷേകം ചെയ്യുന്നു.
എന്നാൽ യോസേഫിനു വരുന്ന നാശത്തെക്കുറിച്ച് അവർക്ക് ഒരു ചിന്തയുമില്ല.*+
7 അതുകൊണ്ട് ആദ്യം നാടുകടത്തുന്നത് അവരെയായിരിക്കും.+
പുളച്ച് മറിയുന്നവരുടെ തിമിർപ്പ് അതോടെ അവസാനിക്കും.
8 സൈന്യങ്ങളുടെ ദൈവമായ യഹോവ പറയുന്നു:
‘പരമാധികാരിയായ യഹോവ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു,+
“യാക്കോബിന്റെ അഹങ്കാരം ഞാൻ വെറുക്കുന്നു.+
അവന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കാണുന്നതുതന്നെ എനിക്ക് ഇഷ്ടമല്ല.+
അവരുടെ നഗരവും അതിലുള്ളതൊക്കെയും ഞാൻ ശത്രുവിനു കൈമാറും.+
9 “‘“ഒരു ഭവനത്തിൽ പത്തു പേർ ശേഷിച്ചാൽ അവരും മരിച്ചുപോകും. 10 അവരുടെ ശരീരങ്ങൾ ദഹിപ്പിക്കാൻവേണ്ടി ഒരു ബന്ധു* വന്ന് അവ ഓരോന്നായി എടുത്തുകൊണ്ടുപോകും. അയാൾ അവരുടെ അസ്ഥികളെല്ലാം വീട്ടിൽനിന്ന് പുറത്ത് കൊണ്ടുവരും. എന്നിട്ട് വീട്ടിലെ ഉൾമുറികളിലേക്കു നോക്കി, ‘ഇനി ആരെങ്കിലുമുണ്ടോ’ എന്നു ചോദിക്കും. ‘ആരുമില്ല’ എന്ന് ഒരാൾ പറയും. അപ്പോൾ അയാൾ പറയും: ‘മിണ്ടാതിരിക്കൂ. യഹോവയുടെ പേര് ഉപയോഗിക്കരുത്. ഇപ്പോൾ അതിനുള്ള സമയമല്ല.’”
11 കല്പന നൽകുന്നത് യഹോവയാണ്.+
ദൈവം വലിയ വീടുകൾ തകർത്ത് തരിപ്പണമാക്കും,
ചെറിയ വീടുകൾ പൊളിച്ചുകളയും.+
12 കുതിരകൾ പാറക്കെട്ടിലൂടെ ഓടുമോ,
അവിടെ ഒരാൾ കാളയെ പൂട്ടി ഉഴുമോ?
13 ഒരു ഗുണവുമില്ലാത്ത കാര്യങ്ങളിൽ നിങ്ങൾ ആനന്ദിക്കുന്നു.
“നമ്മൾ സ്വന്തം കഴിവുകൊണ്ടാണ് ഇത്ര ശക്തരായത്”* എന്നു നിങ്ങൾ പറയുന്നു.+
14 അതുകൊണ്ട് ഇസ്രായേൽ ജനമേ, ഞാൻ നിനക്ക് എതിരെ ഒരു ജനതയെ വരുത്തും.+
അവർ ലബോ-ഹമാത്ത്*+ മുതൽ അരാബ നീർച്ചാൽ* വരെ നിങ്ങളെ കഷ്ടപ്പെടുത്തും’
എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു.”