വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 9
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • അബീ​മേ​ലെക്ക്‌ ശെഖേ​മിൽ രാജാ​വാ​കു​ന്നു (1-6)

      • യോഥാ​മി​ന്റെ ദൃഷ്ടാ​ന്തകഥ (7-21)

      • അബീ​മേ​ലെ​ക്കി​ന്റെ ക്രൂര​ഭ​രണം (22-33)

      • അബീ​മേ​ലെക്ക്‌ ശെഖേ​മി​നെ ആക്രമി​ക്കു​ന്നു (34-49)

      • ഒരു സ്‌ത്രീ അബീ​മേ​ലെ​ക്കി​നെ പരി​ക്കേൽപ്പി​ക്കു​ന്നു; അബീ​മേ​ലെക്ക്‌ മരിക്കു​ന്നു (50-57)

ന്യായാധിപന്മാർ 9:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തന്റെ അമ്മയുടെ അപ്പന്റെ ഭവനത്തി​ലെ കുടും​ബ​ത്തോ​ടു മുഴു​വ​നും.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:30, 31

ന്യായാധിപന്മാർ 9:2

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ഭൂവു​ട​മ​ക​ളോ​ടും.”

  • *

    അഥവാ “നിങ്ങളു​ടെ രക്തബന്ധ​ത്തി​ലു​ള്ളവൻ.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:30

ന്യായാധിപന്മാർ 9:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ക്ഷേത്ര​ത്തിൽനി​ന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:33; 9:46

ന്യായാധിപന്മാർ 9:5

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:11; 8:27
  • +2രാജ 11:1; 2ദിന 21:4

ന്യായാധിപന്മാർ 9:6

ഒത്തുവാക്യങ്ങള്‍

  • +ആവ 17:14; 1ശമു 8:7

ന്യായാധിപന്മാർ 9:7

ഒത്തുവാക്യങ്ങള്‍

  • +ആവ 11:29; യോശ 8:33; യോഹ 4:20

ന്യായാധിപന്മാർ 9:8

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:22

ന്യായാധിപന്മാർ 9:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഫലസമൃ​ദ്ധി.”

ന്യായാധിപന്മാർ 9:14

ഒത്തുവാക്യങ്ങള്‍

  • +ന്യായ 9:6

ന്യായാധിപന്മാർ 9:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2008, പേ. 9

ന്യായാധിപന്മാർ 9:16

ഒത്തുവാക്യങ്ങള്‍

  • +ന്യായ 9:6

ന്യായാധിപന്മാർ 9:17

ഒത്തുവാക്യങ്ങള്‍

  • +ന്യായ 7:9
  • +ന്യായ 8:28

ന്യായാധിപന്മാർ 9:18

ഒത്തുവാക്യങ്ങള്‍

  • +ന്യായ 9:5
  • +ന്യായ 8:30, 31

ന്യായാധിപന്മാർ 9:20

ഒത്തുവാക്യങ്ങള്‍

  • +ന്യായ 9:6, 49
  • +ന്യായ 9:39, 53

ന്യായാധിപന്മാർ 9:21

ഒത്തുവാക്യങ്ങള്‍

  • +ന്യായ 9:5

ന്യായാധിപന്മാർ 9:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഇസ്രാ​യേ​ലി​ന്റെ പ്രഭു​വാ​യി നടിച്ചു.”

ന്യായാധിപന്മാർ 9:23

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഇടയിൽ ഭിന്നി​പ്പി​ന്റെ ആത്മാവി​നെ ദൈവം അയച്ചു.”

ന്യായാധിപന്മാർ 9:24

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:6; ന്യായ 9:5

ന്യായാധിപന്മാർ 9:26

ഒത്തുവാക്യങ്ങള്‍

  • +യോശ 21:20, 21; 24:1

ന്യായാധിപന്മാർ 9:27

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:33

ന്യായാധിപന്മാർ 9:28

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:32

ന്യായാധിപന്മാർ 9:31

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൗശല​പൂർവം.”

ന്യായാധിപന്മാർ 9:38

ഒത്തുവാക്യങ്ങള്‍

  • +ന്യായ 9:28, 29

ന്യായാധിപന്മാർ 9:41

ഒത്തുവാക്യങ്ങള്‍

  • +ന്യായ 9:30

ന്യായാധിപന്മാർ 9:45

ഒത്തുവാക്യങ്ങള്‍

  • +1രാജ 12:25

ന്യായാധിപന്മാർ 9:46

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ക്ഷേത്ര​ത്തി​ലെ.”

  • *

    അഥവാ “കെട്ടു​റ​പ്പുള്ള സ്ഥലത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:33; 9:4, 27

ന്യായാധിപന്മാർ 9:53

ഒത്തുവാക്യങ്ങള്‍

  • +2ശമു 11:21

ന്യായാധിപന്മാർ 9:56

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:6; ന്യായ 9:5, 24

ന്യായാധിപന്മാർ 9:57

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:32
  • +ന്യായ 9:7, 20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 9:1ന്യായ 8:30, 31
ന്യായാ. 9:2ന്യായ 8:30
ന്യായാ. 9:4ന്യായ 8:33; 9:46
ന്യായാ. 9:5ന്യായ 6:11; 8:27
ന്യായാ. 9:52രാജ 11:1; 2ദിന 21:4
ന്യായാ. 9:6ആവ 17:14; 1ശമു 8:7
ന്യായാ. 9:7ആവ 11:29; യോശ 8:33; യോഹ 4:20
ന്യായാ. 9:8ന്യായ 8:22
ന്യായാ. 9:14ന്യായ 9:6
ന്യായാ. 9:16ന്യായ 9:6
ന്യായാ. 9:17ന്യായ 7:9
ന്യായാ. 9:17ന്യായ 8:28
ന്യായാ. 9:18ന്യായ 9:5
ന്യായാ. 9:18ന്യായ 8:30, 31
ന്യായാ. 9:20ന്യായ 9:6, 49
ന്യായാ. 9:20ന്യായ 9:39, 53
ന്യായാ. 9:21ന്യായ 9:5
ന്യായാ. 9:24ഉൽ 9:6; ന്യായ 9:5
ന്യായാ. 9:26യോശ 21:20, 21; 24:1
ന്യായാ. 9:27ന്യായ 8:33
ന്യായാ. 9:28ന്യായ 6:32
ന്യായാ. 9:38ന്യായ 9:28, 29
ന്യായാ. 9:41ന്യായ 9:30
ന്യായാ. 9:451രാജ 12:25
ന്യായാ. 9:46ന്യായ 8:33; 9:4, 27
ന്യായാ. 9:532ശമു 11:21
ന്യായാ. 9:56ഉൽ 9:6; ന്യായ 9:5, 24
ന്യായാ. 9:57ന്യായ 6:32
ന്യായാ. 9:57ന്യായ 9:7, 20
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
  • 49
  • 50
  • 51
  • 52
  • 53
  • 54
  • 55
  • 56
  • 57
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 9:1-57

ന്യായാ​ധി​പ​ന്മാർ

9 അക്കാലത്ത്‌ യരുബ്ബാ​ലി​ന്റെ മകനായ അബീമേലെക്ക്‌+ ശെഖേ​മിൽ അമ്മയുടെ ആങ്ങളമാ​രു​ടെ അടുത്ത്‌ ചെന്നു. അബീ​മേലെക്ക്‌ അവരോ​ടും മുത്തച്ഛന്റെ കുടും​ബ​ത്തി​ലുള്ള എല്ലാവരോടും* പറഞ്ഞു: 2 “ദയവായി ശെഖേ​മി​ലെ എല്ലാ തലവന്മാരോടും* നിങ്ങൾ ഇങ്ങനെ ചോദി​ക്കണം: ‘യരുബ്ബാ​ലി​ന്റെ 70 ആൺമക്കളുംകൂടി+ നിങ്ങളെ ഭരിക്കു​ന്ന​തോ അതോ ഒരാൾ നിങ്ങളെ ഭരിക്കു​ന്ന​തോ ഏതാണു നിങ്ങൾക്കു നല്ലതായി തോന്നു​ന്നത്‌? ഞാൻ നിങ്ങളു​ടെ സ്വന്തം അസ്ഥിയും മാംസവും* ആണെന്ന കാര്യം മറക്കരു​ത്‌.’”

3 അങ്ങനെ അബീ​മേലെ​ക്കി​ന്റെ അമ്മയുടെ ആങ്ങളമാർ അയാൾക്കു​വേണ്ടി എല്ലാ തലവന്മാരോ​ടും ഇക്കാര്യം സംസാ​രി​ച്ചു. അവരുടെ ഹൃദയം അബീ​മേലെ​ക്കിലേക്കു ചാഞ്ഞു. അവർ പറഞ്ഞു: “എന്തായാ​ലും അബീ​മേലെക്ക്‌ നമ്മുടെ സഹോ​ദ​ര​നല്ലേ.” 4 പിന്നെ അവർ ബാൽബരീത്തിന്റെ+ ഭവനത്തിൽനിന്ന്‌* 70 വെള്ളി​ക്കാശ്‌ എടുത്ത്‌ അബീ​മേലെ​ക്കി​നു കൊടു​ത്തു. അബീ​മേലെക്ക്‌ അതു​കൊണ്ട്‌ വേലയും കൂലി​യും ഇല്ലാത്ത, ധിക്കാ​രി​ക​ളായ ചിലരെ കൂലിക്കെ​ടുത്ത്‌ തന്റെകൂ​ടെ കൂട്ടി. 5 എന്നിട്ട്‌ ഒഫ്രയിൽ+ അപ്പന്റെ ഭവനത്തി​ലേക്കു ചെന്ന്‌ യരുബ്ബാ​ലി​ന്റെ മക്കളായ തന്റെ 70 സഹോ​ദ​ര​ന്മാരെ​യും ഒരു കല്ലിൽവെച്ച്‌ കൊന്നു​ക​ളഞ്ഞു.+ എന്നാൽ യരുബ്ബാ​ലി​ന്റെ ഏറ്റവും ഇളയ മകനായ യോഥാം ഒളിച്ചി​രു​ന്ന​തുകൊണ്ട്‌ യോഥാം മാത്രം രക്ഷപ്പെട്ടു.

6 അപ്പോൾ ശെഖേ​മി​ലെ എല്ലാ തലവന്മാ​രും ബേത്ത്‌-മില്ലോ​യി​ലു​ള്ള​വ​രും ഒന്നിച്ചു​കൂ​ടി ശെഖേ​മി​ലെ സ്‌തം​ഭ​ത്തിന്‌ അടുത്തു​വെച്ച്‌, വലിയ മരത്തിന്‌ അരി​കെവെച്ച്‌, അബീ​മേലെ​ക്കി​നെ രാജാ​വാ​ക്കി.+

7 ഇത്‌ അറിഞ്ഞ ഉടനെ യോഥാം ഗരിസീം പർവതത്തിന്റെ+ മുകളിൽ കയറി​നിന്ന്‌ അവരോ​ട്‌ ഉച്ചത്തിൽ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ശെഖേ​മി​ലെ തലവന്മാ​രേ, ഞാൻ പറയു​ന്നതു കേൾക്കൂ! അപ്പോൾ നിങ്ങൾ പറയു​ന്നതു ദൈവ​വും കേൾക്കും.

8 “പണ്ടൊ​രി​ക്കൽ മരങ്ങൾ അവർക്ക്‌ ഒരു രാജാ​വി​നെ അഭി​ഷേകം ചെയ്യാൻ പോയി. അവ ഒലിവ്‌ മരത്തോ​ട്‌, ‘നീ ഞങ്ങളെ ഭരിക്കുക’+ എന്നു പറഞ്ഞു. 9 എന്നാൽ ഒലിവ്‌ മരം അവയോ​ടു ചോദി​ച്ചു: ‘ദൈവത്തെ​യും മനുഷ്യരെ​യും മഹത്ത്വപ്പെ​ടു​ത്താൻ ഉപകരി​ക്കുന്ന എന്റെ എണ്ണ* ഉപേക്ഷിച്ച്‌ ഞാൻ മറ്റു മരങ്ങൾക്കു മേൽ ആടിയു​ല​യാൻ പോക​ണോ?’ 10 പിന്നെ മരങ്ങൾ അത്തി മരത്തിന്റെ അടുത്ത്‌ ചെന്ന്‌, ‘വന്ന്‌ ഞങ്ങളെ ഭരിക്കുക’ എന്നു പറഞ്ഞു. 11 പക്ഷേ അത്തി മരം അവയോ​ടു ചോദി​ച്ചു: ‘എന്റെ മാധു​ര്യ​വും നല്ല പഴങ്ങളും ഉപേക്ഷി​ച്ച്‌ ഞാൻ മറ്റു മരങ്ങൾക്കു മേൽ ആടിയു​ല​യാൻ പോക​ണോ?’ 12 പിന്നീട്‌ മരങ്ങൾ ചെന്ന്‌ മുന്തി​രി​വ​ള്ളിയോട്‌, ‘വന്ന്‌ ഞങ്ങളെ ഭരിക്കുക’ എന്നു പറഞ്ഞു. 13 മുന്തിരിവള്ളി അവയോ​ടു ചോദി​ച്ചു: ‘ദൈവത്തെ​യും മനുഷ്യരെ​യും ആഹ്ലാദി​പ്പി​ക്കുന്ന എന്റെ പുതു​വീഞ്ഞ്‌ ഉപേക്ഷി​ച്ച്‌ ഞാൻ മറ്റു മരങ്ങൾക്കു മേൽ ആടിയു​ല​യാൻ പോക​ണോ?’ 14 ഒടുവിൽ എല്ലാ മരങ്ങളും​കൂ​ടി മുൾച്ചെ​ടി​യു​ടെ അടുത്ത്‌ ചെന്ന്‌, ‘വന്ന്‌ ഞങ്ങളെ ഭരിക്കുക’+ എന്നു പറഞ്ഞു. 15 അപ്പോൾ മുൾച്ചെടി മരങ്ങ​ളോ​ടു പറഞ്ഞു: ‘നിങ്ങൾ ശരിക്കും എന്നെ നിങ്ങളു​ടെ രാജാ​വാ​യി അഭി​ഷേകം ചെയ്യു​ക​യാണെ​ങ്കിൽ വന്ന്‌ എന്റെ തണലിൽ അഭയം തേടുക. മറിച്ചാണെ​ങ്കിൽ മുൾച്ചെ​ടി​യിൽനിന്ന്‌ തീ പുറ​പ്പെട്ട്‌ ലബാ​നോ​നി​ലെ ദേവദാ​രു​ക്കളെ ദഹിപ്പി​ക്കട്ടെ.’

16 “അബീ​മേലെ​ക്കി​നെ രാജാ​വാ​ക്കിയ കാര്യത്തിൽ+ നിങ്ങൾ ആത്മാർഥ​ത​യും മാന്യ​ത​യും ആണോ കാണി​ച്ചത്‌? യരുബ്ബാ​ലിനോ​ടും യരുബ്ബാ​ലി​ന്റെ കുടും​ബത്തോ​ടും നിങ്ങൾ നന്മയാ​ണോ ചെയ്‌തത്‌? യരുബ്ബാൽ അർഹി​ക്കുന്ന വിധത്തി​ലാ​ണോ നിങ്ങൾ യരുബ്ബാ​ലിനോ​ടു പെരു​മാ​റി​യത്‌? 17 നിങ്ങൾക്കുവേണ്ടി പോരാ​ടിയ എന്റെ അപ്പൻ+ ജീവൻ പണയം വെച്ചാണു മിദ്യാ​ന്യ​രു​ടെ കൈയിൽനി​ന്ന്‌ നിങ്ങളെ രക്ഷിച്ചത്‌.+ 18 എന്നാൽ ഇന്ന്‌ ഇതാ, നിങ്ങൾ എന്റെ അപ്പന്റെ കുടും​ബ​ത്തിന്‌ എതിരെ എഴു​ന്നേറ്റ്‌ അപ്പന്റെ 70 ആൺമക്കളെ ഒരു കല്ലിൽവെച്ച്‌ കൊന്നി​രി​ക്കു​ന്നു.+ എന്നിട്ട്‌ നിങ്ങളു​ടെ സഹോ​ദ​ര​നാ​ണെന്ന ഒറ്റ കാരണ​ത്താൽ യരുബ്ബാ​ലി​ന്റെ ദാസി​യു​ടെ മകനായ+ അബീ​മേലെ​ക്കി​നെ ശെഖേ​മി​ലെ തലവന്മാ​രു​ടെ രാജാ​വാ​യി വാഴിച്ചു. 19 നിങ്ങൾ ഇപ്പോൾ ആത്മാർഥ​തയോ​ടും മാന്യ​തയോ​ടും കൂടെ​യാണ്‌ യരുബ്ബാ​ലിനോ​ടും കുടും​ബത്തോ​ടും ഇടപെ​ടു​ന്നതെ​ങ്കിൽ അബീ​മേലെ​ക്കിൽ സന്തോ​ഷി​ച്ചുകൊ​ള്ളുക; അബീ​മേലെക്ക്‌ നിങ്ങളി​ലും സന്തോ​ഷി​ക്കട്ടെ. 20 അങ്ങനെയല്ലെങ്കിൽ, അബീ​മേലെ​ക്കിൽനിന്ന്‌ തീ പുറ​പ്പെട്ട്‌ ശെഖേ​മി​ലെ തലവന്മാരെ​യും ബേത്ത്‌-മില്ലോയിലുള്ളവരെയും+ ദഹിപ്പി​ക്കട്ടെ. ശെഖേ​മി​ലെ തലവന്മാ​രിൽനി​ന്നും ബേത്ത്‌-മില്ലോ​യിൽനി​ന്നും തീ പുറ​പ്പെട്ട്‌ അബീ​മേലെ​ക്കിനെ​യും ദഹിപ്പി​ക്കട്ടെ.”+

21 പിന്നെ യോഥാം+ ബേരി​ലേക്ക്‌ ഓടി​ര​ക്ഷപ്പെട്ടു. സഹോ​ദ​ര​നായ അബീ​മേലെ​ക്കി​നെ പേടിച്ച്‌ യോഥാം അവിടെ താമസി​ച്ചു.

22 അബീമേലെക്ക്‌ മൂന്നു വർഷം ഇസ്രായേ​ലി​നെ ഭരിച്ചു.* 23 പിന്നെ അബീ​മേലെ​ക്കി​നും ശെഖേ​മി​ലെ തലവന്മാർക്കും ഇടയിൽ ശത്രുത വളരാൻ ദൈവം ഇടയാക്കി.* അവർ അബീ​മേലെ​ക്കിനോ​ടു വിശ്വാ​സ​വഞ്ചന കാണിച്ചു. 24 അങ്ങനെ, യരുബ്ബാ​ലി​ന്റെ 70 ആൺമക്കളോ​ടു ചെയ്‌ത ക്രൂര​ത​യ്‌ക്കു ദൈവം പകരം ചോദി​ച്ചു. അവരുടെ രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റം അവരെ കൊന്ന അവരുടെ സഹോ​ദരൻ അബീ​മേലെ​ക്കി​ന്റെ മേലും+ കൊല​യ്‌ക്കു കൂട്ടു​നിന്ന ശെഖേ​മി​ലെ തലവന്മാ​രു​ടെ മേലും വന്നു. 25 ശെഖേമിലെ തലവന്മാർ അബീ​മേലെ​ക്കി​നെ പതിയി​രുന്ന്‌ ആക്രമി​ക്കാൻ മലമു​ക​ളിൽ ആളുകളെ നിറുത്തി. അവരുടെ അടുത്തു​കൂ​ടി പോകുന്ന വഴിയാത്ര​ക്കാരെയെ​ല്ലാം അവർ കൊള്ള​യ​ടി​ക്കു​മാ​യി​രു​ന്നു. ഇക്കാര്യം അബീ​മേലെക്ക്‌ അറിഞ്ഞു.

26 പിന്നീട്‌ ഏബെദി​ന്റെ മകനായ ഗാലും സഹോ​ദ​ര​ന്മാ​രും ശെഖേമിലേക്കു+ വന്നു. ശെഖേ​മി​ലെ തലവന്മാർ ഗാലിൽ വിശ്വാ​സ​മർപ്പി​ച്ചു. 27 അവർ അവരുടെ മുന്തി​രിത്തോ​ട്ട​ത്തിലേക്കു ചെന്ന്‌ മുന്തി​രിയെ​ല്ലാം ശേഖരി​ച്ച്‌ ചക്കിലി​ട്ട്‌ ചവിട്ടി ഒരു ഉത്സവം കൊണ്ടാ​ടി. പിന്നെ അവർ അവരുടെ ദൈവത്തിന്റെ+ മന്ദിര​ത്തിൽ ചെന്ന്‌ തിന്നു​ക​യും കുടി​ക്കു​ക​യും അബീ​മേലെ​ക്കി​നെ ശപിക്കു​ക​യും ചെയ്‌തു. 28 ഏബെദിന്റെ മകനായ ഗാൽ പറഞ്ഞു: “അബീ​മേലെക്ക്‌ ആരാണ്‌? നമ്മൾ അവനെ സേവി​ക്കാൻ ശെഖേം ആരാണ്‌? അബീ​മേലെക്ക്‌ യരുബ്ബാലിന്റെ+ മകനല്ലേ? സെബൂൽ അയാളു​ടെ കാര്യാ​ധി​പ​നു​മല്ലേ? ശെഖേ​മി​ന്റെ അപ്പനായ ഹാമോ​രി​ന്റെ ആളുകളെ സേവിക്ക്‌! അല്ലാതെ നമ്മൾ എന്തിനാ​ണ്‌ അബീ​മേലെ​ക്കി​നെ സേവി​ക്കു​ന്നത്‌? 29 ഈ ജനം എന്റെ കീഴി​ലാ​യി​രുന്നെ​ങ്കിൽ ഞാൻ അബീ​മേലെ​ക്കി​നെ അധികാ​ര​ത്തിൽനിന്ന്‌ താഴെ ഇറക്കു​മാ​യി​രു​ന്നു.” പിന്നെ ഗാൽ അബീ​മേലെ​ക്കി​നെ ഇങ്ങനെ വെല്ലു​വി​ളി​ച്ചു: “നിന്റെ സൈന്യ​ത്തി​ന്റെ അംഗബലം വർധി​പ്പിച്ച്‌ യുദ്ധത്തി​നു വരൂ.”

30 എന്നാൽ ഏബെദി​ന്റെ മകനായ ഗാൽ പറഞ്ഞതു കേട്ട​പ്പോൾ നഗരത്തി​ന്റെ പ്രഭു​വായ സെബൂ​ലി​നു ദേഷ്യം വന്നു. 31 സെബൂൽ രഹസ്യമായി* അബീ​മേലെ​ക്കി​ന്റെ അടുത്ത്‌ ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ അറിയി​ച്ചു: “ഇതാ, ഏബെദി​ന്റെ മകനായ ഗാലും സഹോ​ദ​ര​ന്മാ​രും ശെഖേ​മിൽ വന്നിരി​ക്കു​ന്നു! അവർ ഇവിടെ നഗരവാ​സി​കളെ അങ്ങയ്‌ക്കെ​തി​രെ തിരി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാണ്‌. 32 അതുകൊണ്ട്‌ അങ്ങും അങ്ങയുടെ ആളുക​ളും രാത്രി വന്ന്‌ നഗരത്തി​നു വെളി​യിൽ പതിയി​രി​ക്കണം. 33 അതിരാവിലെ സൂര്യൻ ഉദിച്ച ഉടനെ അങ്ങ്‌ പുറ​പ്പെട്ട്‌ നഗരത്തെ ആക്രമി​ക്കണം. ഗാലും അയാളു​ടെ ആളുക​ളും അങ്ങയ്‌ക്കെ​തി​രെ വരു​മ്പോൾ എന്തു ചെയ്‌തി​ട്ടാ​യാ​ലും അങ്ങ്‌ അയാളെ തോൽപ്പി​ക്കണം.”

34 അങ്ങനെ രാത്രി അബീ​മേലെ​ക്കും കൂടെ​യു​ള്ള​വ​രും ചെന്ന്‌ നാലു സംഘമാ​യി ശെഖേ​മിന്‌ എതിരെ പതിയി​രു​ന്നു. 35 ഏബെദിന്റെ മകനായ ഗാൽ പുറത്ത്‌ വന്ന്‌ നഗരവാ​തിൽക്കൽ നിന്ന​പ്പോൾ അബീ​മേലെ​ക്കും ആളുക​ളും അവർ പതിയി​രുന്ന സ്ഥലത്തു​നിന്ന്‌ എഴു​ന്നേറ്റു. 36 ആളുകളെ കണ്ടപ്പോൾ ഗാൽ സെബൂ​ലിനോ​ടു പറഞ്ഞു: “അതാ, അവിടെ മലമു​ക​ളിൽനിന്ന്‌ ആളുകൾ ഇറങ്ങി​വ​രു​ന്നു!” എന്നാൽ സെബൂൽ ഗാലിനോ​ടു പറഞ്ഞു: “അതു മലകളു​ടെ നിഴലാ​ണ്‌; മനുഷ്യരെപ്പോ​ലെ അങ്ങയ്‌ക്കു തോന്നു​ന്ന​താണ്‌.”

37 ഗാൽ പിന്നെ​യും പറഞ്ഞു: “അതാ, ദേശത്തി​ന്റെ മധ്യേ​നിന്ന്‌ ആളുകൾ ഇറങ്ങി​വ​രു​ന്നു. മിയൊ​ണി​മി​ലെ വലിയ മരത്തിന്റെ അടുത്തു​കൂ​ടി​യും ഒരു സംഘം വരുന്നു​ണ്ട്‌.” 38 അപ്പോൾ സെബൂൽ ഗാലി​നോ​ട്‌: “‘നമ്മൾ അബീ​മേലെ​ക്കി​നെ സേവി​ക്കാൻ അയാൾ ആരാണ്‌’+ എന്നു പറഞ്ഞ്‌ അങ്ങ്‌ വീമ്പി​ള​ക്കി​യി​ല്ലേ? ഇപ്പോൾ എന്തായി? അങ്ങ്‌ പുച്ഛി​ച്ചു​ത​ള്ളിയ ആളുക​ളാണ്‌ ആ വരുന്നത്‌. പോയി അവരോ​ടു യുദ്ധം ചെയ്യുക.”

39 അങ്ങനെ ഗാൽ ശെഖേ​മി​ലെ തലവന്മാർക്കു നേതാ​വാ​യി ചെന്ന്‌ അബീ​മേലെ​ക്കിനോ​ടു യുദ്ധം ചെയ്‌തു. 40 ഗാൽ അബീ​മേലെ​ക്കി​ന്റെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടി. അബീ​മേലെക്ക്‌ അയാളെ പിന്തു​ടർന്നു. യുദ്ധത്തിൽ അനേകർ കൊല്ല​പ്പെട്ടു; അവരുടെ ശവങ്ങൾ നഗരക​വാ​ടം​വരെ വീണു​കി​ടന്നു.

41 അബീമേലെക്ക്‌ അരൂമ​യിൽത്തന്നെ താമസി​ച്ചു. ഗാലിനെ​യും സഹോ​ദ​ര​ന്മാരെ​യും സെബൂൽ+ ശെഖേ​മിൽനിന്ന്‌ പുറത്താ​ക്കി. 42 അടുത്ത ദിവസം ജനം നഗരത്തി​നു വെളി​യിലേക്കു പോയി. അതെക്കു​റിച്ച്‌ അബീ​മേലെ​ക്കി​നു വിവരം കിട്ടി. 43 അബീമേലെക്ക്‌ തന്റെ ആളുകളെ മൂന്നു സംഘമാ​യി വിഭാ​ഗിച്ച്‌ നഗരത്തി​നു വെളി​യിൽ ഒളിച്ചി​രു​ന്നു. ആളുകൾ നഗരത്തി​നു പുറ​ത്തേക്കു വന്നപ്പോൾ അവരെ ആക്രമി​ച്ച്‌ കൊലപ്പെ​ടു​ത്തി. 44 അബീമേലെക്കും സംഘവും പാഞ്ഞു​ചെന്ന്‌ നഗരത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ നിലയു​റ​പ്പി​ച്ചു. മറ്റു രണ്ടു സംഘങ്ങൾ നഗരത്തി​നു വെളി​യി​ലു​ണ്ടാ​യി​രു​ന്ന​വരെയെ​ല്ലാം ആക്രമി​ച്ച്‌ അവരെ കൊലപ്പെ​ടു​ത്തി. 45 അന്നു മുഴുവൻ നഗര​ത്തോ​ടു പോരാ​ടി അബീ​മേലെക്ക്‌ അതു പിടിച്ചെ​ടു​ത്തു. അതിലെ ആളുകളെ കൊന്ന്‌ നഗരം ഇടിച്ചുനിരത്തി+ അതിൽ ഉപ്പു വിതറി.

46 ഇതെക്കുറിച്ച്‌ കേട്ട​പ്പോൾ ശെഖേംഗോ​പു​ര​ത്തി​ലെ തലവന്മാരെ​ല്ലാം പെട്ടെ​ന്നു​തന്നെ ഏൽബരീത്തിന്റെ+ മന്ദിരത്തിലെ* നിലവറയിൽ* കയറി. 47 ശെഖേംഗോപുരത്തിലെ തലവന്മാരെ​ല്ലാം ഒന്നിച്ചു​കൂ​ടി​യി​രി​ക്കു​ന്നു എന്നു കേട്ട ഉടനെ 48 അബീമേലെക്കും ആളുക​ളും സൽമോൻ പർവത​ത്തിലേക്കു ചെന്നു. അബീ​മേലെക്ക്‌ ഒരു കോടാ​ലി എടുത്ത്‌ ഒരു മരത്തിന്റെ കൊമ്പു വെട്ടി തോളിൽ വെച്ചു. എന്നിട്ട്‌ കൂടെ​യു​ള്ള​വരോട്‌, “വേഗം ഞാൻ ചെയ്‌ത​തുപോലെ​തന്നെ ചെയ്യുക!” എന്നു പറഞ്ഞു. 49 അവരും മരക്കൊ​മ്പു​കൾ വെട്ടിയെ​ടുത്ത്‌ അബീ​മേലെ​ക്കി​ന്റെ പിന്നാലെ ചെന്നു. അവർ ആ കൊമ്പു​കൾ നിലവ​റയോ​ടു ചേർത്തു​വെച്ച്‌ അതിനു തീയിട്ടു. അങ്ങനെ ശെഖേംഗോ​പു​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രും—പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ഉൾപ്പെടെ ഏകദേശം 1,000 പേർ—മരി​ച്ചൊ​ടു​ങ്ങി.

50 പിന്നെ അബീ​മേലെക്ക്‌ തേബെ​സിലേക്കു ചെന്നു. തേബെ​സിന്‌ എതിരെ പാളയ​മി​റങ്ങി അതു പിടിച്ചെ​ടു​ത്തു. 51 ആ നഗരത്തി​നു നടുവിൽ ഉറപ്പുള്ള ഒരു ഗോപു​ര​മു​ണ്ടാ​യി​രു​ന്നു. നഗരത്തി​ലെ എല്ലാ തലവന്മാ​രും സ്‌ത്രീ​പു​രു​ഷ​ന്മാ​രും അതി​ലേക്ക്‌ ഓടി​ക്ക​യറി വാതിൽ അടച്ചു. അവർ ഗോപു​ര​ത്തി​ന്റെ മുകളി​ലേക്കു കയറി. 52 അബീമേലെക്ക്‌ ഗോപു​ര​ത്തിന്‌ അടു​ത്തേക്കു ചെന്ന്‌ അതിനെ ആക്രമി​ച്ചു. തീയി​ടാ​നാ​യി ഗോപു​ര​ത്തി​ന്റെ വാതി​ലിന്‌ അടുത്ത്‌ ചെന്ന​പ്പോൾ 53 ഒരു സ്‌ത്രീ തിരി​ക​ല്ലി​ന്റെ മേൽക്കല്ല്‌ എടുത്ത്‌ അബീ​മേലെ​ക്കി​ന്റെ തലയി​ലേക്ക്‌ ഇട്ടു; അബീ​മേലെ​ക്കി​ന്റെ തലയോ​ട്ടി തകർന്നു.+ 54 അബീമേലെക്ക്‌ ഉടനെ ആയുധ​വാ​ഹ​ക​നായ പരിചാ​ര​കനെ വിളിച്ച്‌ അയാ​ളോ​ടു പറഞ്ഞു: “‘ഒരു സ്‌ത്രീ അബീ​മേലെ​ക്കി​നെ കൊന്നു’ എന്ന്‌ എന്നെക്കു​റിച്ച്‌ ആരും പറയാ​തി​രി​ക്കാൻ നിന്റെ വാൾ ഊരി എന്നെ കൊല്ലുക.” അങ്ങനെ ആ പരിചാ​രകൻ അബീ​മേലെ​ക്കി​നെ കുത്തി; അബീ​മേലെക്ക്‌ മരിച്ചു.

55 അബീമേലെക്ക്‌ മരി​ച്ചെന്നു കണ്ടപ്പോൾ ഇസ്രായേൽപു​രു​ഷ​ന്മാരെ​ല്ലാം അവരവ​രു​ടെ വീടു​ക​ളിലേക്കു മടങ്ങിപ്പോ​യി. 56 അങ്ങനെ, 70 സഹോ​ദ​ര​ന്മാ​രെ കൊന്നു​കൊ​ണ്ട്‌ അബീ​മേലെക്ക്‌ അപ്പനോ​ടു ചെയ്‌ത ദുഷ്ടത​യ്‌ക്കു ദൈവം പകരം ചോദി​ച്ചു.+ 57 ശെഖേമിലെ പുരു​ഷ​ന്മാ​രു​ടെ ദുഷ്ടത അവരുടെ തലമേൽത്തന്നെ വരാനും ദൈവം ഇടവരു​ത്തി. അങ്ങനെ യരുബ്ബാലിന്റെ+ മകനായ യോഥാ​മി​ന്റെ ശാപം+ അവരുടെ മേൽ വന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക