പേജ് രണ്ട്
മരണം ഒരു ശത്രുവാണ്; അത് നമ്മുടെ പ്രിയപ്പെട്ടവരെ തട്ടിക്കൊണ്ടുപോകുന്നു. അത് അസുഖകരമായ ഒരു വിഷയമാണ്. എന്നിരുന്നലും, മരണത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം നമ്മുടെ ജീവിതരീതിയെ അതിയായി സ്വാധീനിക്കുന്നു. നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ, അത് ജീവിതത്തിന്റെ ഉദ്ദേശ്യത്തെ മെച്ചമായി ഗ്രഹിക്കാൻ നമ്മെ സഹായിക്കും. തുടർന്നുവരുന്ന ലേഖനങ്ങളിൽ, ബ്രിട്ടനിലെ “ഉണരുക”! ലേഖകൻ, നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? എന്ന ചോദ്യം വിശകലനം ചെയ്യുന്നു