പേജ് രണ്ട്
നമ്മുടെ ഭൂമി മുഴു മനുഷ്യകുടുംബത്തിന്റെയും ഭവനമാണ്. സകലയാളുകളും അതിൽ ഒത്തൊരുമിച്ചു വസിക്കുകയും അടിസ്ഥാനപരമായ ഒരേ ആവശ്യങ്ങളും അഭിലാഷങ്ങളും പങ്കുവെക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, വർഗ്ഗീയമായ ഐക്യം ഈ ഗോളത്തിലെ ചട്ടമായിരുന്നിട്ടില്ല. മറിച്ച്, ഒട്ടുമിക്കപ്പോഴും ആളുകളുടെ ഇടയിലെ ഭിന്നതകളാണ് മനുഷ്യബന്ധങ്ങളെ ഭരിക്കുന്നത്. നൂറ്റാണ്ടുകളിൽ വർഗ്ഗീയ കാര്യങ്ങൾ സംബന്ധിച്ച വിവാദങ്ങൾ ഉഗ്രമായി നടന്നിട്ടുണ്ട്. ഉണരുക!യുടെ ഈ ലക്കത്തിൽ ഇപ്പോൾ വർഗ്ഗത്തെ സംബന്ധിച്ച് അറിയപ്പെടുന്നതിലും സകല വർഗ്ഗീയ കലഹങ്ങൾക്കും ഒരു അവസാനം നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്നതെന്തുകൊണ്ടെന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും.