ഓർമ്മിക്കാനുള്ള ഒരു സംഭവം!
അത് ക്രി. വ. 33-ലെ നീസാൻ 14 ആയിരുന്നു. യേശു തന്റെ അപ്പോസ്തലൻമാരുമായി ഒരു പാനപാത്രം വീഞ്ഞും പുളിപ്പില്ലാത്ത ഒരു അപ്പവും പങ്കുവെക്കുകയായിരുന്നു. അവന്റെ ഉദ്ബോധനമെന്തായിരുന്നു? “എന്റെ ഓർമ്മക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക.”—ലൂക്കോ. 22:19.
അതുകൊണ്ട് ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ, വർഷത്തിലൊരിക്കൽ, യേശു ആ പ്രസ്താവന ചെയ്ത രാത്രിയിൽ അവൻ ഉദ്ബോധിപ്പിച്ച വിധത്തിൽ അവന്റെ മരണത്തെ സ്മരിക്കാൻ കൂടിവരുന്നു. ഈ വർഷം നീസാൻ 14 മാർച്ച് 30-ാം തീയതി ശനിയാഴ്ച സൂര്യാസ്തമയത്തിങ്കൽ തുടങ്ങുന്നു. ആ ശനിയാഴ്ച സന്ധ്യയിലെ സ്മാരകയോഗത്തിന് ഞങ്ങളോടുകൂടെ ചേരാൻ നിങ്ങളെ ഹാർദ്ദമായി ക്ഷണിക്കുകയാണ്. യോഗത്തിന്റെ കൃത്യസമയവും സ്ഥലവും അറിയാൻ ദയവായി സ്ഥലത്തെ യഹോവയുടെ സാക്ഷികളോട് തിരക്കുക.