ഉണരുക!യ്ക്കു നന്ദി
ഈ മാസികയുടെ കൂടുതൽ കൂടുതൽ വായനക്കാർ വളരെയധികം വിഷയങ്ങളിൻമേൽ അവർക്കു ലഭിക്കുന്ന ഉദ്ബുദ്ധതക്ക് നന്ദിയുള്ളവരാണ്. ദക്ഷിണഫ്രാൻസിൽ യഹോവയുടെ സാക്ഷികളായ ഒരു മനുഷ്യനും അയാളുടെ ഭാര്യയ്ക്കും, ഒരു മാന്യവ്യക്തിയിൽനിന്നു പിൻവരുന്ന എഴുത്തു ലഭിച്ചു. അവർ അദ്ദേഹത്തിന് ഉണരുക!യുടെ ഒരു പ്രതി കൊടുത്തിട്ടുണ്ടായിരുന്നു.
“പ്രിയ ശ്രീമാൻ, ശ്രീമതി:
“സാധ്യമായ ഓരോ സാഹചര്യങ്ങളിലും ദൈവത്തിന്റെ ഇടപെടൽ ദർശിക്കുന്ന നമ്മുടെ രസികവും നിസ്സാരവുമായ വിചാരങ്ങൾക്കൊത്തു പ്രവർത്തിക്കുന്നതിനെക്കാൾ ഉപരിയായി അവനു മററു പല കാര്യങ്ങളും ചെയ്യാനുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. ഇത്തരം ചിന്തകളെ ഞാൻ പിന്താങ്ങുന്നില്ലെങ്കിലും, ഞാൻ വീടു വിട്ടിറങ്ങാൻ നേരത്തുള്ള നിങ്ങളുടെ ആഗമനം വെറുമൊരു ആകസ്മിക സംയോഗം അല്ലെന്ന് എനിക്കു ബോദ്ധ്യമുണ്ട്. ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ് ആഗസ്ററ് 8-ലെ ഉണരുക! എടുക്കാൻ എനിക്കു സമയം ലഭിച്ചു. അത് കിട്ടിയില്ലായിരുന്നെങ്കിൽ, എന്തൊരു വലിയ നിരാശയാകുമായിരുന്നു!
““മാനുഷഭരണം തുലാസ്സിൽ തൂക്കപ്പെട്ടിരിക്കുന്നു” എന്ന പരമ്പരയിലെ ബുദ്ധിപൂർവ്വകമായ അപഗ്രഥനം എന്നിൽ താൽപ്പര്യം ഉണർത്തുകയും എന്നെ വാസ്തവത്തിൽ അത്ഭുതപ്പെടുത്തുകയും ചെയ്തു. പരമ്പര അവതരിപ്പിച്ചിരിക്കുന്ന വിധത്തെ ഞാൻ ശക്തമായി പിന്താങ്ങുന്നു . . . അതുകൊണ്ട് ഉണരുക!യുടെ വരുന്ന ലക്കങ്ങളും എനിക്കു ലഭിക്കാൻ വേണ്ടതു ചെയ്യുമല്ലോ. ഈ പരമ്പരയിൽ ഒന്നു പോലും നഷ്ടമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
യഹോവയുടെ സാക്ഷികൾ തങ്ങൾക്കു ചുററുമുള്ള ലോകത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചും അതിന്റെ നിവൃത്തിയെക്കുറിച്ചും കൂടുതലായി പഠിക്കാൻ ജനങ്ങളെ സഹായിക്കാനായി സമർപ്പിതരായിട്ടുള്ള നാല്പ്പതു ലക്ഷത്തിലധികംവരുന്ന ബൈബിൾ വിദ്യാർത്ഥികളുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ്. നിങ്ങൾ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ഒരു സൗജന്യ ഭവന ബൈബിളദ്ധ്യയനം ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി Watch Tower, H–58 Old Khandala Road, Lonavla 410 401 Mah ഇൻഡ്യക്കോ അല്ലെങ്കിൽ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.