“എഴുത്ത് അതിവിശിഷ്ടം തന്നെ”
യു.എസ്.എ.യിലെ കാലിഫോർണിയയിലുള്ള ഒരു വായനക്കാരിയിൽനിന്ന് വാച്ച് ടവർ സൊസൈററിക്ക് വിലമതിപ്പു നിറഞ്ഞ ഒരു കത്തു ലഭിച്ചു. അതിൽ അവൾ ഇപ്രകാരം പ്രസ്താവിച്ചു:
“‘ഏകാന്തത—അതു സംബന്ധിച്ചു നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത്’ (ജനുവരി 8, 1993) എന്ന വിഷയത്തെക്കുറിച്ചുള്ള ഉണരുക!യാണ് ഇത് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. അടുത്തയിടെയായി ഞാൻ ഈ മാസികകൾ എത്രമാത്രമാണെന്നോ ആസ്വദിച്ചിരിക്കുന്നത്. എഴുത്ത് അതിവിശിഷ്ടം തന്നെ. ഏകാന്തതയെക്കുറിച്ചുള്ള ലേഖനങ്ങൾ നന്നായി എഴുതിയതും കാവ്യാത്മകവുമാണ്. ഏകാന്തതയ്ക്കുള്ള ഉത്തരവാദിത്വം ഏകാന്തനായ വ്യക്തിയിൽ തന്നെ ഭരമേൽപ്പിക്കുന്നതിലെ ലേഖനങ്ങളുടെ സത്യസന്ധത ഞാൻ വിലമതിച്ചു. സത്യമായും ഈ ലേഖനങ്ങൾ തന്റെ ജനത്തോടുള്ള യഹോവയുടെ ആഴമായ സ്നേഹവും സംരക്ഷണാത്മകമായ കരുതലും പ്രകടിപ്പിക്കുന്നു.”
വീക്ഷാഗോപുരം, ഉണരുക! മാസികകൾ യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി വിതരണം ചെയ്യുന്നു. വാദവിഷയങ്ങൾ സംബന്ധിച്ച ബൈബിൾ അധിഷ്ഠിത ചർച്ചകൾ അവതരിപ്പിക്കുന്ന വീക്ഷാഗോപുരം മാസിക 115 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. അതിന്റെ ഓരോ ലക്കത്തിന്റെയും ശരാശരി മുദ്രണം 1.6 കോടിയിലധികം വരും. നാനാവിഷയങ്ങളെക്കുറിച്ച് വിദ്യാഭ്യാസപരമായ വിവരങ്ങൾ പ്രദാനം ചെയ്യുന്ന ഉണരുക! മാസിക 73 ഭാഷകളിൽ ലഭ്യമാണ്. അതിന്റെ ശരാശരി മുദ്രണം ഏതാണ്ട് 1.3 കോടിയാണ്.
ഈ മാസികകളുടെ സാമ്പിൾ ലക്കങ്ങൾ ലഭിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള ഒരു രാജ്യഹാളിലെ യഹോവയുടെ സാക്ഷികളുമായി ദയവായി ബന്ധപ്പെടുകയോ പേജ് 5-ൽ കൊടുത്തിരിക്കുന്ന, നിങ്ങൾക്ക് ഏററവും അടുത്ത ഒരു മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.