അധ്യാപകൻ അത് ആസ്വദിച്ചു
“കഴിഞ്ഞ വർഷം പത്താം ഗ്രേഡിലെ എന്റെ ഇംഗ്ലീഷ് ക്ലാസ്സിൽ, ലോകത്തിലെ മതങ്ങളുടെ വിപുലമായ നാനാത്വത്തെക്കുറിച്ചു പഠിച്ചുകൊണ്ട് ഞങ്ങൾ ഏതാനും ദിവസങ്ങൾ ചെലവഴിക്കുകയുണ്ടായി,” യു.എസ്.എ.-യിലെ മിച്ചിഗണിലുള്ള ഒരു യുവാവ് എഴുതി. ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഒരു പ്രതി ആ കുട്ടി സ്കൂളിൽ കൊണ്ടുപോയി. അവൻ ഇപ്രകാരം വിശദീകരിച്ചു:
“എന്റെ അധ്യാപകൻ മാത്രം അതു രസകരമായി കണ്ടെത്തുമെന്നായിരുന്നു ഞാൻ മുഖ്യമായും കരുതിയത്. വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കെ അദ്ദേഹം ആ പുസ്‌തകം വായിക്കുന്നതു കണ്ടതിൽ ഞാൻ സന്തോഷിച്ചു. എന്നിരുന്നാലും, ആ പീരിയഡ് കഴിയുന്നതിനു മുമ്പ്, കുട്ടികൾ ചെയ്തുകൊണ്ടിരുന്നത് അധ്യാപകൻ നിർത്തിച്ചു, എന്നിട്ട് ആദ്യ അധ്യായം മുഴുവനും ഞങ്ങളെ ഉച്ചത്തിൽ വായിച്ചുകേൾപ്പിച്ചു. അപ്പോൾ ഞാൻ എത്രമാത്രം അത്ഭുതപ്പെട്ടുപോയെന്നു നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയും. അദ്ദേഹം ഞങ്ങളെക്കൊണ്ട് അതിന്റെ നോട്ടെടുപ്പിക്കുകപോലും ചെയ്‌തു.
“ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം എന്ന പുസ്‌തകം അടിസ്ഥാനമാക്കി മറ്റൊരു റിപ്പോർട്ടു തയ്യാറാക്കാൻ വിദ്യാർഥികളെ നിയമിച്ചുകൊണ്ട് ക്ലാസ്സ്മുറിയിലെ അധ്യാപനത്തിനായി അദ്ദേഹം ആ പുസ്‌തകം വീണ്ടും ഉപയോഗിച്ചു. ആ പീരിയഡ് മുഴുവനും ആ പുസ്തകമാണ് ഉപയോഗിച്ചത്.”
ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഒരു പ്രതി ലഭിക്കാനോ ഒരു സൗജന്യ ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India-ക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ ദയവായി എഴുതുക.