വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl പേ. 3
  • ആമുഖം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആമുഖം
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl പേ. 3

ആമുഖം

പ്രിയ വായന​ക്കാ​രന്‌,

ദൈവ​ത്തോട്‌ അടുത്തു ചെല്ലാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? അത്‌ തികച്ചും അസാധ്യ​മാ​ണെന്ന്‌ അനേക​രും കരുതു​ന്നു. അവൻ നമ്മിൽനി​ന്നൊ​ക്കെ വളരെ അകലെ​യാ​ണെന്ന്‌ ചിലർ ഭയക്കുന്നു; മറ്റു ചിലരാ​ക​ട്ടെ ദൈവ​ത്തോട്‌ ഒരിക്ക​ലും അടുക്കാ​നാ​കാ​ത്ത​വി​ധം തങ്ങൾ അത്ര വില​കെ​ട്ട​വ​രാ​ണെന്ന ധാരണ​യു​മാ​യി കഴിഞ്ഞു​കൂ​ടു​ന്നു. പക്ഷേ ബൈബിൾ നമ്മെ സ്‌നേ​ഹ​പൂർവം ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “ദൈവ​ത്തോ​ടു അടുത്തു ചെല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോ​ടു അടുത്തു​വ​രും.” (യാക്കോബ്‌ 4:8) ദൈവം തന്റെ ആരാധ​കർക്ക്‌ ഇങ്ങനെ ഉറപ്പു​നൽകു​ക​പോ​ലും ചെയ്യുന്നു: “നിന്റെ ദൈവ​മാ​യ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു; ഭയപ്പെ​ടേ​ണ്ടാ, ഞാൻ നിന്നെ സഹായി​ക്കും.”—യെശയ്യാ​വു 41:13, NW.

ദൈവ​വു​മാ​യി അത്ര അടുത്ത ഒരു ബന്ധത്തി​ലേ​ക്കു വരാൻ നമുക്ക്‌ എങ്ങനെ കഴിയും? ഏതു സൗഹൃ​ദ​ത്തി​ലും, അടുപ്പം അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നത്‌ ഒരു വ്യക്തിയെ അടുത്ത​റി​യു​ന്ന​തി​ലും അയാളു​ടെ വ്യതി​രി​ക്ത​മാ​യ ഗുണങ്ങളെ വിലമ​തി​ക്കു​ന്ന​തി​ലു​മാണ്‌. അതു​കൊണ്ട്‌ ബൈബി​ളിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, ദൈവ​ത്തി​ന്റെ ഗുണങ്ങ​ളെ​യും പ്രവർത്തന രീതി​ക​ളെ​യും കുറിച്ചു പഠി​ക്കേ​ണ്ടത്‌ അതി​പ്ര​ധാ​ന​മാണ്‌. യഹോവ തന്റെ ഓരോ ഗുണവും പ്രകടി​പ്പി​ക്കു​ന്ന രീതിയെ കുറിച്ചു വിചി​ന്ത​നം ചെയ്യു​ന്ന​തും യേശു​ക്രി​സ്‌തു അവയെ പൂർണ​മാ​യ അളവിൽ എങ്ങനെ പ്രതി​ഫ​ലി​പ്പി​ച്ചു എന്നു കാണു​ന്ന​തും ആ ഗുണങ്ങൾ നാം എങ്ങനെ നട്ടുവ​ളർത്ത​ണം എന്നു മനസ്സി​ലാ​ക്കു​ന്ന​തും ദൈവ​വു​മാ​യി നമ്മെ അടുപ്പി​ക്കും. അഖിലാ​ണ്ഡ​ത്തി​ന്റെ പരമാ​ധി​കാ​രി എന്ന സ്ഥാനത്തിന്‌ തികച്ചും അർഹനും യോഗ്യ​നും ആയിരി​ക്കു​ന്നത്‌ യഹോവ ആണെന്ന്‌ നാം കാണും. അവൻ നമ്മു​ടെ​യെ​ല്ലാം പിതാ​വാണ്‌, ശക്തനും നീതി​നി​ഷ്‌ഠ​നും ജ്ഞാനി​യും സ്‌നേ​ഹ​സ​മ്പ​ന്ന​നും ആയ അവൻ തന്റെ വിശ്വ​സ്‌ത മക്കളെ ഒരിക്ക​ലും കൈവി​ടു​ക​യി​ല്ല. വാസ്‌ത​വ​ത്തിൽ, അത്തര​മൊ​രു പിതാ​വി​നെ​യാണ്‌ നമുക്ക്‌ ആവശ്യ​വും.

യഹോ​വ​യാം ദൈവ​വു​മാ​യി പൂർവാ​ധി​കം അടുക്കാ​നും ഒരിക്ക​ലും അറ്റു​പോ​കു​ക​യി​ല്ലാ​ത്ത ഒരു ബന്ധം സ്ഥാപി​ക്കാ​നും ഈ പുസ്‌ത​കം നിങ്ങളെ സഹായി​ക്ക​ട്ടെ. അങ്ങനെ അവനെ എന്നെന്നും സ്‌തു​തി​ക്കു​ന്ന​തി​നു ജീവി​ച്ചി​രി​ക്കാൻ നിങ്ങൾക്കു കഴിയു​മാ​റാ​ക​ട്ടെ.

പ്രസാധകർ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക