പിൻപേജ്
യഹോവയാം ദൈവത്തെ കുറിച്ച് യെശയ്യാവു 40:11 ഇപ്രകാരം പറയുന്നു: “ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും . . . ചെയ്യും.” ഇടയന്റെ മാറോടു ചേർന്നിരിക്കുന്ന ഈ ആട്ടിൻകുട്ടിയെ കാണുമ്പോൾ, നിങ്ങളുടെ സ്വർഗീയ പിതാവുമായി അത്തരമൊരു അടുപ്പം ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് എങ്ങനെ യഹോവയോട് അടുത്തു ചെല്ലാൻ സാധിക്കും?