വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 54 പേ. 130-പേ. 131 ഖ. 1
  • യോനയോട്‌ യഹോവ ക്ഷമ കാണിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യോനയോട്‌ യഹോവ ക്ഷമ കാണിച്ചു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • അവൻ കരുണ കാണിക്കാൻ പഠിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
  • കരുണ എന്താണെന്ന്‌ അവൻ പഠിച്ചു
    2009 വീക്ഷാഗോപുരം
  • ബൈബിൾ പുസ്‌തക നമ്പർ 32—യോനാ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • യഹോവയുടെ കരുണയെക്കുറിച്ചു യോനാ പഠിക്കുന്നു
    വീക്ഷാഗോപുരം—1996
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 54 പേ. 130-പേ. 131 ഖ. 1
സമുദ്രത്തിന്റെ ആഴങ്ങളിലേക്കു താണുപോകുന്ന യോനയുടെ അടുത്തേക്ക്‌ ഒരു കൂറ്റൻ മത്സ്യം

പാഠം 54

യോന​യോട്‌ യഹോവ ക്ഷമ കാണിച്ചു

നിനെവെ എന്ന അസീറി​യൻ നഗരത്തി​ലുള്ള ആളുകൾ ഭയങ്കര ദുഷ്ടന്മാ​രാ​യി​രു​ന്നു. നിനെ​വെ​യിൽ ചെന്ന്‌ ആളുക​ളോട്‌, ജീവി​ത​രീ​തിക്ക്‌ മാറ്റം വരുത്ത​ണ​മെ​ന്നും അല്ലെങ്കിൽ വലിയ ദുരന്ത​മു​ണ്ടാ​കു​മെ​ന്നും മുന്നറി​യി​പ്പു കൊടു​ക്കാൻ യഹോവ തന്റെ പ്രവാ​ച​ക​നായ യോന​യോ​ടു പറഞ്ഞു. എന്നാൽ യോന പേടിച്ച്‌ നേരെ എതിർദി​ശ​യി​ലേക്കു പോയി, തർശീ​ശി​ലേ​ക്കുള്ള ഒരു കപ്പലിൽ കയറി.

കപ്പൽ തീരത്തു​നിന്ന്‌ വളരെ അകലെ​യാ​യ​പ്പോൾ ശക്തമായ ഒരു കൊടു​ങ്കാറ്റ്‌ അടിച്ചു. അതോടെ നാവി​ക​രെ​ല്ലാം ഭയന്നു​വി​റച്ചു. അവർ പ്രാർഥി​ച്ചു​കൊണ്ട്‌ അവരുടെ ദൈവ​ങ്ങ​ളോ​ടു ചോദി​ച്ചു: ‘എന്താണ്‌ ഇതിനു കാരണം?’ അവസാനം യോന അവരോ​ടു പറഞ്ഞു: ‘ഞാനാണു കാരണ​ക്കാ​രൻ. യഹോവ പറഞ്ഞ ഒരു കാര്യം ചെയ്യാതെ ഞാൻ ഓടി​പ്പോ​കു​ക​യാണ്‌. എന്നെ എടുത്ത്‌ കടലിൽ ഇടൂ. അപ്പോൾ കൊടു​ങ്കാറ്റ്‌ ശമിക്കും.’ പക്ഷേ നാവി​കർക്ക്‌ യോനയെ കടലിൽ എറിയാൻ മനസ്സു​വ​ന്നില്ല. എന്നാൽ യോന നിർബ​ന്ധി​ച്ച​പ്പോൾ അവർ യോനയെ എടുത്ത്‌ കടലിൽ ഇട്ടു. അപ്പോൾ കൊടു​ങ്കാറ്റ്‌ നിലച്ചു.

താൻ മരിച്ചു​പോ​കു​മെന്നു യോന വിചാ​രി​ച്ചു. കടലിന്റെ ആഴങ്ങളി​ലേക്കു താഴ്‌ന്നു​കൊ​ണ്ടി​രു​ന്ന​പ്പോൾ യോന യഹോ​വ​യോ​ടു പ്രാർഥി​ച്ചു. യഹോവ ഒരു കൂറ്റൻ മത്സ്യത്തെ യോന​യു​ടെ അടു​ത്തേക്ക്‌ അയച്ചു. അതു യോനയെ വിഴുങ്ങി. പക്ഷേ യോന മരിച്ചില്ല. മത്സ്യത്തി​ന്റെ ഉള്ളിൽ കിടന്ന്‌ യോന ഇങ്ങനെ പ്രാർഥി​ച്ചു: ‘ഞാൻ എപ്പോ​ഴും അങ്ങയെ അനുസ​രി​ച്ചു​കൊ​ള്ളാ​മെന്നു വാക്കു തരുന്നു.’ മൂന്നു ദിവസം യഹോവ യോനയെ മത്സ്യത്തി​ന്റെ ഉള്ളിൽ സംരക്ഷി​ച്ചു. എന്നിട്ട്‌ യോനയെ ആ മത്സ്യം ഉണങ്ങിയ നിലത്ത്‌ ഛർദി​ക്കാൻ യഹോവ ഇടയാക്കി.

യഹോവ രക്ഷിച്ചു എന്നു കരുതി യോന ഇനി നിനെ​വെ​യി​ലേക്കു പോ​കേണ്ടാ എന്നായി​രു​ന്നോ? അല്ല. അങ്ങോട്ടു പോകാൻ യഹോവ വീണ്ടും യോന​യോ​ടു പറഞ്ഞു. ഇത്തവണ യോന അനുസ​രി​ച്ചു. യോന അവിടെ ചെന്ന്‌ ആ ദുഷ്ടന്മാ​രോ​ടു പറഞ്ഞു: ‘40 ദിവസ​ത്തി​നു​ള്ളിൽ നിനെവെ നശിപ്പി​ക്ക​പ്പെ​ടും.’ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ഒരു കാര്യ​മാ​ണു തുടർന്നു​ണ്ടാ​യത്‌: നിനെ​വെ​ക്കാർ യോന​യു​ടെ വാക്കു കേട്ട്‌ ജീവി​ത​രീ​തി​ക്കു മാറ്റം വരുത്തി! നിനെ​വെ​യി​ലെ രാജാവ്‌ ജനത്തോ​ടു പറഞ്ഞു: ‘ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ക്കൂ, മാനസാ​ന്ത​ര​പ്പെടൂ. ദൈവം നമ്മളെ നശിപ്പി​ക്കാ​തി​രു​ന്നേ​ക്കാം.’ ആളുകൾ മാനസാ​ന്ത​ര​പ്പെ​ട്ടെന്നു കണ്ടിട്ട്‌ യഹോവ നിനെ​വെയെ നശിപ്പി​ച്ചില്ല.

യോന നിനെവെയിൽ എത്തുന്നു

നഗരം നശിപ്പി​ക്ക​പ്പെ​ടാ​ത്ത​തിൽ യോനയ്‌ക്കു ദേഷ്യം വന്നു. ഒന്ന്‌ ആലോ​ചിച്ച്‌ നോക്കൂ: യഹോവ യോന​യോ​ടു ക്ഷമയും കരുണ​യും കാണിച്ചു. എന്നാൽ നിനെ​വെ​യി​ലെ ആളുക​ളോ​ടു യോനയ്‌ക്ക്‌ ഒട്ടും കരുണ തോന്നി​യില്ല. പകരം യോന നഗരത്തി​നു പുറത്ത്‌ ഒരു ചൂര​ച്ചെ​ടി​യു​ടെ തണലിൽ പോയി മുഖം വീർപ്പിച്ച്‌ ഇരുന്നു. എന്നാൽ ആ ചെടി ഉണങ്ങി​പ്പോ​യി. യോനയ്‌ക്ക്‌ നല്ല ദേഷ്യം വന്നു. യഹോവ യോന​യോ​ടു പറഞ്ഞു: ‘നിനെ​വെ​ക്കാ​രെ​ക്കാൾ ഈ ചെടി​യോ​ടാ​ണ​ല്ലോ നിനക്കു കാര്യം. ഞാൻ അവരോ​ടു കരുണ കാണിച്ചു. അവർ രക്ഷപ്പെട്ടു.’ ഇതിൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കാം? നിനെ​വെ​യി​ലെ ആളുകൾക്കാ​യി​രു​ന്നു തീർച്ച​യാ​യും ഒരു ചെടി​യെ​ക്കാൾ പ്രാധാ​ന്യം.

“ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ ദൈവം നിങ്ങ​ളോ​ടു ക്ഷമ കാണി​ക്കു​ക​യാണ്‌.”​—2 പത്രോസ്‌ 3:9

ചോദ്യ​ങ്ങൾ: യഹോവ യോനയെ എന്തെല്ലാം പാഠങ്ങൾ പഠിപ്പി​ച്ചു? യോന​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

യോന 1:1–4:11

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക